+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​​റ്റാ​​ച്ചി ഓ​​ടി​​ക്കു​​ന്ന​​തു നാ​​ട്ടു​​കാ​​ർ ത​​ട​​ഞ്ഞു

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: പു​​തി​​യ​​താ​​യി ടാ​​ർ​​ചെ​​യ്ത റോ​​ഡി​​ലൂ​​ടെ ഹി​​റ്റാ​​ച്ചി (ജെ​​സി​​ബി) ഓ​​ടി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് ത​​ർ​​ക്കം. ഹി​​റ്റാ​​ച്ചി വാ​​ർ​​ഡ് മെ​​ന്പ​​ർ ജോ​​മോ
ഹി​​റ്റാ​​ച്ചി ഓ​​ടി​​ക്കു​​ന്ന​​തു  നാ​​ട്ടു​​കാ​​ർ ത​​ട​​ഞ്ഞു
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: പു​​തി​​യ​​താ​​യി ടാ​​ർ​​ചെ​​യ്ത റോ​​ഡി​​ലൂ​​ടെ ഹി​​റ്റാ​​ച്ചി (ജെ​​സി​​ബി) ഓ​​ടി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് ത​​ർ​​ക്കം. ഹി​​റ്റാ​​ച്ചി വാ​​ർ​​ഡ് മെ​​ന്പ​​ർ ജോ​​മോ​​ൾ കെ. ​​ജോ​​ണി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ട്ടു​​കാ​​ർ ത​​ട​​ഞ്ഞു. വെ​​ള്ളൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ൻ​​പ​​താം വാ​​ർ​​ഡി​​ൽ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ക​​ലാ മ​​ങ്ങാ​​ടി​​ന്‍റെ വി​​ക​​സ​​ന ഫ​​ണ്ടി​​ൽ​​നി​​ന്നും അ​​നു​​വ​​ദി​​ച്ച 12 ല​​ക്ഷം രൂ​​പ മു​​ട​​ക്കി ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ​​ക്ക്മു​​ന്പ് പു​​ന​​ർ​​നി​​ർ​​മി​​ച്ച കോ​​ട്ട​​ക്കു​​ന്നേ​​ൽ - കൂ​​വ​​പ്പ​​ള്ളി റോ​​ഡി​​ലൂ​​ടെ വെ​​ള്ളൂ​​രി​​ലെ കൊ​​ച്ചി​​ൻ സി​​മ​​ന്‍റ്സി​​ലേ​​ക്കു ഹി​​റ്റാ​​ച്ചി കൊ​​ണ്ടു​​പോ​​കാ​​ൻ ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ ശ്ര​​മി​​ച്ച​​താ​​ണ് പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മാ​​യ​​ത്. ചെ​​യി​​ൻ പി​​ടി​​പ്പി​​ച്ച ഹി​​റ്റാ​​ച്ചി ഓ​​ടി​​ച്ചാ​​ൽ ടാ​​റിം​​ഗ് ഇ​​ള​​കി റോ​​ഡ് ത​​ക​​രു​​മെ​​ന്നാ​​ണു നാ​​ട്ടു​​കാ​​രു​​ടെ പ​​ക്ഷം.
തു​​ട​​ർ​​ന്ന് വെ​​ള്ളൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ലൈ​​ലാ ജ​​മാ​​ലി​​ന്‍റെ മ​​ധ്യ​​സ്ഥ​​ത​​യി​​ൽ ഇ​​രു​​കൂ​​ട്ട​​രു​​മാ​​യി മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ടു​​നി​​ന്ന ച​​ർ​​ച്ച​​യി​​ലൂ​​ടെ പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പു​​തു​​താ​​യി നി​​ർ​​മി​​ച്ച റോ​​ഡി​​ലൂ​​ടെ ഹി​​റ്റാ​​ച്ചി കൊ​​ണ്ടു​​പോ​​കി​​ല്ലെ​​ന്നും സി​​സി​​എ​​ൽ ക​​ന്പ​​നി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ത്തെ എ​​ല്ലാ റോ​​ഡു​​ക​​ളു​​ടെ​​യും മെ​​യി​​ന്‍റ​​ന​​ൻ​​സ് വ​​ർ​​ക്ക് ക​​ന്പ​​നി സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ചെ​​യ്യാ​​മെ​​ന്നും, ക​​ന്പ​​നി്ക്കു സ​​മീ​​പ​​മു​​ള്ള ഓ​​ട​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി വൃ​​ത്തി​​യാ​​ക്കാ​​മെ​​ന്നും ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ രേ​​ഖാ​​മൂ​​ലം യോ​​ഗ​​ത്തി​​ൽ ഉ​​റ​​പ്പ് ന​​ൽ​​കി​​യ​​തോ​​ടെ​​യാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ സ​​മ​​രം അ​​വ​​സാ​​നി​​ച്ച​​ത്. ടി.​​വി. രാ​​ജ​​ൻ, വി.​​എ​​ൻ. മ​​നോ​​ഹ​​ര​​ൻ, പി.​​ആ​​ർ. ര​​തീ​​ഷ്, പി.​​കെ. ശ​​ശി​​കു​​മാ​​ർ, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. മോ​​ഹ​​ന​​ൻ, ജ​​യ അ​​നി​​ൽ, ലൂ​​ക്ക് മാ​​ത്യു, ച​​ന്ദ്ര​​ൻ പു​​ഞ്ചാ​​യി​​ൽ, എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ച​​ർ​​ച്ച.