കടുത്തുരുത്തി: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ വികസന കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ജലദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടി വൈസ് പ്രസിഡന്റ് കെ.എ. തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെന്പർ പി.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നയനാ ബിജു, സി.ബി. പ്രമോദ്, അന്നമ്മ രാജു, ലില്ലിക്കുട്ടി മാത്യു, ബിഡിഒ ബെവിൻ ജോണ് വർഗീസ്, ജിഇഒ എസ്.പ്രദീപ്, എൻസിഇസി പ്രേരക് കെ.എൻ. ഷീല, എ.എസ്. ബിന്ദുമോൾ എന്നിവർ പ്രസംഗിച്ചു. കേരളാ ജൈവകർഷക സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് മുല്ലക്കര ക്ലാസ് എടുത്തു.
വൈക്കം: നഗരസഭയുടെയും ജില്ലാ ശിശുമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജലദിനാചരണം നടത്തി. നഗരസഭ ചെയർമാൻ എൻ. അനിൽ ബിശ്വാസിന്റെ അധ്യക്ഷതയിൽ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ സി.എ. ലത മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സണ് എ.സി. മണിയമ്മ, നഗരസഭ പ്രതിപക്ഷനേതാവ് വി.വി. സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ രോഹിണിക്കുട്ടി അയ്യപ്പൻ, സേവ്യർ ജോസ്, ജോണ്സണ് പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.
ജലദിനാചരണത്തിന്റെ മുന്നോടിയായി മഹാദേവ ക്ഷേത്രത്തിന്റെ വടക്കേനടയിൽനിന്ന് ആരംഭിച്ച ജലസംരക്ഷണ സന്ദേശ യാത്ര ഡിവൈഎസ്പി കെ. സുഭാഷ് ഫ്ളാഗ് ഓഫ് ചെയ്തു.