+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി​ക്ക് പൗ​​രാ​​വ​​ലി​​യു​ടെ ആ​ദ​രം ഇ​ന്ന്

വൈ​​ക്കം: ആ​​റു​​മ​​ണി​​ക്കൂ​​ർ തു​​ട​​ർ​​ച്ച​​യാ​​യി ഗാ​​യ​​ത്രീ വീ​​ണ മീ​​ട്ടി ലോ​​ക റി​​ക്കാ​​ർ​​ഡ് നേ​​ടി​​യ ച​​ല​​ച്ചി​​ത്ര പി​​ന്ന​​ണി ഗാ​​യി​​ക വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി​​യെ വൈ​​ക്കം പൗ
വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി​ക്ക്  പൗ​​രാ​​വ​​ലി​​യു​ടെ ആ​ദ​രം ഇ​ന്ന്
വൈ​​ക്കം: ആ​​റു​​മ​​ണി​​ക്കൂ​​ർ തു​​ട​​ർ​​ച്ച​​യാ​​യി ഗാ​​യ​​ത്രീ വീ​​ണ മീ​​ട്ടി ലോ​​ക റി​​ക്കാ​​ർ​​ഡ് നേ​​ടി​​യ ച​​ല​​ച്ചി​​ത്ര പി​​ന്ന​​ണി ഗാ​​യി​​ക വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി​​യെ വൈ​​ക്കം പൗ​​രാ​​വ​​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന് ഉ​​പ​​ഹാ​​രം ന​​ൽ​​കി ആ​​ദ​​രി​​ക്കും. ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക ഹാ​​ളി​​ൽ സി.​​കെ. ആ​​ശ എം​​എ​​ൽ​​എ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കു​​ന്ന സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​നം സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ദ​​മി ചെ​​യ​​ർ​​മാ​​ൻ കെ​​പി​​സി​​സി ല​​ളി​​ത ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
സ​​മ്മേ​​ള​​ന​​ത്തി​​ൽ ഗാ​​യി​​ക വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി, മാ​​താ​​പി​​താ​​ക്ക​​ളാ​​യ മു​​ര​​ളീ​​ധ​​ര​​ൻ, വി​​മ​​ല തു​​ട​​ങ്ങി​​യ​​വ​​രെ ആ​​ദ​​രി​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ന്ന്യ​​ൻ ര​​വീ​​ന്ദ്ര​​ൻ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ അ​​നി​​ൽ ബി​​ശ്വാ​​സ്, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗം പി.​​കെ. ഗ​​രി​​കു​​മാ​​ർ, ച​​ല​​ച്ചി​​ത്ര ന​​ട​​ൻ പി. ​​ബാ​​ല​​ച​​ന്ദ്ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
തു​​ട​​ർ​​ന്ന് വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി​​യെ അ​​നു​​മോ​​ദി​​ച്ച് പി.​​കെ. മേ​​ദി​​നി, വൈ​​ക്കം ദേ​​വാ​​ന​​ന്ദ്, ഹ​​രി​​കൃ​​ഷ്ണ​​ൻ, ഉ​​ദ​​യ്രാ​​മ​​ച​​ന്ദ്ര​​ൻ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഗാ​​ന​​സ​​ന്ധ്യ സം​​ഘ​​ടി​​പ്പി​​ക്കും.