ഞീഴൂർ: പഞ്ചായത്തിലെ കെട്ടിട നികുതി പിഴയില്ലാതെ 31 വരെ പഞ്ചായത്ത് ഓഫീസിൽ അടയ്ക്കാൻ സൗകര്യമുണ്ട്. ഇതിനായി ഞായറാഴ്ച്ചയും പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഇ പേയ്മെന്റ് വഴിയും കരം അടയ്ക്കാം. വിമുക്ത ഭടൻ, ഭാര്യ, വിധവ എന്നിവരുടെ ഉടമസ്ഥതയിലുള്ള 2000 ചതുരശ്ര അടിയിൽ താഴെ തറ വിസ്തീർണമുള്ള താമസ ആവശ്യത്തിന് ഉപയോഗിക്കുന്ന ഒരു കെട്ടിടത്തിനു നികുതി ഒഴിവാക്കി നൽകും. ഈ ആനുകൂല്യം ലഭിക്കുന്നതിന് സത്യവാങ്മൂലവും ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ കോപ്പിയുമായി ഏപ്രിൽ പത്തിന് മുന്പായി പഞ്ചായത്ത് ഓഫീസിൽ നിർദിഷ്ട ഫോറത്തിൽ അപേക്ഷ നൽകണമെന്നും സെക്രട്ടറി അറിയിച്ചു.
പെരുവ: മുളക്കുളം പഞ്ചായത്തിൽ കെട്ടിടനികുതി പിഴപലിശ കൂടാതെ നാളെ മുതൽ 31 വരെ രാവിലെ 11 മുതൽ വൈകൂന്നേരം ആറ് വരെ അടയ്ക്കുന്നതിന് സൗകര്യമുണ്ട്. മുന്പ് നികുതി അടച്ച രസീത്, ഡിമാന്റ് നോട്ടീസ് പുതിയ കെട്ടിട നന്പർ എന്നിവ കൊണ്ടുവരണം.