+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ​സ​ന്ദേ​ശ​യാ​ത്ര​ തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​ക​രി​ക്കു​ന്ന​തി​നു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് തു​ട​ക
ആ​രോ​ഗ്യ​സ​ന്ദേ​ശ​യാ​ത്ര​ തു​ട​ങ്ങി
കോ​ഴി​ക്കോ​ട്: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​ക​രി​ക്കു​ന്ന​തി​നു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് തു​ട​ക്കമായി.
ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന യാ​ത്ര പു​തി​യ ബസ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് രാ​വി​ലെ 10-ന് ​മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ർ മീ​രാ ദ​ർ​ശ​ക് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ യു.​വി ജോ​സ് മു​ഖ്യാ​തി​ഥി​യാ​യിരുന്നു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്.​എ​ൻ. ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ പ്ര​കാ​ശ് കു​മാ​ർ, ജ​യ​ശ്രീ കീ​ർ​ത്തി, ഡോ. ​ആ​ർ.​എ​സ്.​ഗോ​പ​കു​മാ​ർ, ഡോ. ​പ്ര​മേ​ദ്, ടി.​പി. സാ​റാ​മ്മ, കെ.​ടി. മോ​ഹ​ന​ൻ, എം.​പി. മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ശ, കു​ടും​ബ​ശ്രീ, ആംഗൻ​വാ​ടി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​ത്. തെ​രു​വു​നാ​ട​ക​മു​ൾ​പ്പ​ടെ​യു​ള്ള സാം​സ്കാ​രി​ക പ​രി​പാ​ടി​ൾ അ​വ​ത​രി​പ്പി​ക്കും. 27-​ന് ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും.