കൂരാച്ചുണ്ട് : കൃഷി രീതികളെ കുറിച്ചും നവീന കാർഷിക വിജ്ഞാനത്തക്കുറിച്ചും അറിവ് നേടാൻ കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂളിലെ ‘ഗാമ'വിദ്യാർഥികൾ കൃഷിപഠനയാത്ര നടത്തി. കേരള സർക്കാരിന്റെ കർഷക അവാർഡ് ജേതാവായ കല്ലാനോടുള്ള സജി കടുകൻ മാക്കലിന്റെ കൃഷിയിടത്തിലെത്തിയ വിദ്യാർഥികൾ കൃഷിരീതികളെ കുറിച്ച് അടുത്തറിഞ്ഞു. ബഡിംഗ്, ഗ്രാഫ്റ്റിംഗ്, എന്നിവയെ കുറിച്ചും കായ്ഫലമുള്ള ചെടികളെ എങ്ങനെ ഉത്പാദിപ്പിക്കാമെന്നും സജി വിദ്യാർഥികളുമായി പങ്കുവച്ചു.
കോ-ഒാർഡിനേറ്റർ ജേക്കബ്ബ് കോച്ചേരി ,സിമി ഫെലിക്സ് ' ട്രീസ സിബി എന്നിവർ നേതൃത്വം നൽകി.
കോ-ഒാർഡിനേറ്റർ ജേക്കബ്ബ് കോച്ചേരി ,സിമി ഫെലിക്സ് ' ട്രീസ സിബി എന്നിവർ നേതൃത്വം നൽകി.