കുറ്റ്യാടി: കുറ്റ്യാടി കടേക്കച്ചാലിൽ പ്രവർത്തിക്കുന്ന കൺസ്യൂമർഫെഡിന്റെ വിദേശമദ്യഷാപ്പ് മരുതോങ്കരയിൽ സ്ഥാപിക്കുന്നതിനെതിരേ പ്രമേയം പാസാക്കുന്നതിനായി പ്രത്യേക ഗ്രാമസഭ ഇന്ന് മരുതോങ്കര സാംസ്കാരിക നിലയത്തിൽ നടക്കും.
അഞ്ചാം വാർഡ് ഗ്രാമസഭയാണ് വൈകുന്നേരം നാലിന് വിളിച്ചു ചേർത്തിരിക്കുന്നത്. അടിയന്തര ഗ്രാമസഭയിൽ വാർഡിലെ എല്ലാ അംഗങ്ങളും അണിനിരക്കണമെന്ന് വാർഡ് മെന്പർ ടി.പി അശോകൻ അറിയിച്ചു.