+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​​ല​​സം​​ര​​ക്ഷ​​ണ​​ത്തി​​നു ജ​​ന​​മ​​ന​​സ് ഉ​​ണ​​ര​​ണം: സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ

ച​​ങ്ങ​​നാ​​ശേ​​രി: ജ​​ല​​സം​​ര​​ക്ഷ​​ണ​​ത്തി​​ന് ജ​​ന​​മ​​ന​​സ് ഉ​​ണ​​ര​​ണ​​മെ​​ന്നും ജ​​ലാ​​ശ​​യ​​ങ്ങ​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​നു ജ​​ന​​കീ​​യ കൂ​​ട്ടാ​​യ്മ​​ക​​ൾ അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും സി
ജ​​ല​​സം​​ര​​ക്ഷ​​ണ​​ത്തി​​നു ജ​​ന​​മ​​ന​​സ്  ഉ​​ണ​​ര​​ണം: സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ
ച​​ങ്ങ​​നാ​​ശേ​​രി: ജ​​ല​​സം​​ര​​ക്ഷ​​ണ​​ത്തി​​ന് ജ​​ന​​മ​​ന​​സ് ഉ​​ണ​​ര​​ണ​​മെ​​ന്നും ജ​​ലാ​​ശ​​യ​​ങ്ങ​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​നു ജ​​ന​​കീ​​യ കൂ​​ട്ടാ​​യ്മ​​ക​​ൾ അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ. അ​​ന്താ​​രാ​​ഷ്ട്ര ജ​​ല​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു കേ​​ര​​ള യൂ​​ത്ത് പ്ര​​മോ​​ഷ​​ൻ കൗ​​ണ്‍​സി​​ൽ ച​​ങ്ങ​​നാ​​ശേ​​രി പൂ​​വ​​ക്കാ​​ട്ടു​​ചി​​റ കു​​ള​​ത്തി​​ന് സ​​മീ​​പം സം​​ഘ​​ടി​​പ്പി​​ച്ച -ന​​നു​​ത്ത ഭൂ​​മി​​ക്കാ​​യി ജ​​ല​​ത​​ർ​​പ്പ​​ണം- എ​​ന്ന പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. നീ​​ർ​​ത്ത​​ട സം​​ര​​ക്ഷ​​ണ​​ത്തി​​നു ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ സ​​മ​​ഗ്ര​​പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ മാ​​ത്യു മ​​ണ​​മേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ചെ​​യ​​ർ​​മാ​​ൻ സു​​മ​​ൻ ജി​​ത്ത്മി​​ഷ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സു​​മാ ഷൈ​​ൻ, പി.​​എ​​ൻ നൗ​​ഷാ​​ദ്, കൗ​​ണ്‍​സി​​ൽ ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ സ​​ജാ​​ദ് മു​​ഹ​​മ്മ​​ദ്, സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ ബി​​നു കെ.​​വി, ഫാ​​ദി​​ൽ ഷാ​​ജി, ബാ​​ബു തോ​​മ​​സ്, മെ​​ൽ​​ബി​​ൻ മാ​​ത്യു, അ​​ർ​​ജു​​ൻ, ഷെ​​റി​​ൻ, കി​​ര​​ണ്‍ ക​​ടു​​ത്താ​​നം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. മൂ​​ന്ന് ന​​ദി​​ക​​ളി​​ൽ​​നി​​ന്ന് കൊ​​ണ്ടു​​വ​​ന്ന തെ​​ളി​​നീ​​ർ പൂ​​വ​​ക്കാ​​ട്ടു ചി​​റ​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ചാ​​ണ് പ​​രി​​പാ​​ടി സ​​മാ​​പി​​ച്ച​​ത്.