ചങ്ങനാശേരി: നഗരസഭാ പരിധിയിൽ തെരുവോര കച്ചവടം നടത്തുന്നവർക്ക് ഐഡി കാർഡ് നൽകുന്നതിലേക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം നഗരസഭാ ആരോഗ്യ വിഭാഗത്തിൽനിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, പോലീസ് വെരിഫിക്കേഷൻ തുടങ്ങിയ നടപടിക്കൾക്കുശേഷം നഗരസഭാ ആരോഗ്യ വിഭാഗത്തിൽ നൽകേണ്ടതാണ്. 2016 ഡിസംബർ 31 എന്ന തീയതി അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോറങ്ങൾ 31 വരെ നഗരസഭയിൽനിന്നും ലഭിക്കുന്നതാണ്.