കോട്ടയം: തീയറ്റർ ഇനിഷ്യേറ്റീവ് കേരളയുടെ ആഭിമുഖ്യത്തിൽ രണ്ടുമുറി, അടുക്കള, തിണ്ണ എന്ന പേരിൽ 25ന് നാടകം അരങ്ങേറും. കെപിഎസ് മേനോൻ ഹാളിൽ സംവിധായകൻ പ്രിയനന്ദൻ നാടകത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
സ്കെയിൽ കോട്ടയം എന്ന സംഘടനയാണ് നാടകത്തിന് അരങ്ങൊരുക്കുന്നത്. കെ.ആർ. രമേശ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന നാടകത്തിൽ പി.ജെ. ഉണ്ണികൃഷ്ണനാണു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരന്പരാഗത നാടകസന്പ്രദായങ്ങളിൽനിന്നും വ്യതിചലിച്ചാണ് നാടകം അരങ്ങിലെത്തിക്കുന്നത്.