മുളക്കുളം: പഞ്ചായത്തിൽ സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ ജില്ലാ കളക്ടർ സെക്്ഷൻ 144 (ക്രിമിനൽ പ്രൊസിജിയർ കോഡ് 1973) പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചു. നേരത്തെ പുറപ്പെടുവിച്ച നിരോധനാജ്ഞ കാലയളവ് ഇന്ന് അവസാനിക്കാനിരിക്കെ വീണ്ടും ചില വിഭാഗങ്ങൾ പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്നുള്ള സംഘർഷസാധ്യത പരിഗണിച്ചാണ് ഏപ്രിൽ അഞ്ചുവരെ നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ നിലനിലനിൽക്കുന്ന കാലയളവുവരെ നാലു പേരിൽ കൂടുതൽ പേർ പ്രദേശത്ത് കൂട്ടംകൂടാനോ പൊതുയോഗങ്ങൾ, ജാഥകൾ, മാർച്ചുകൾ തുടങ്ങിയവ സംഘടിപ്പിക്കാനോ പാടില്ല.