+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിറ്റൂർകാവ് അമ്പലത്തിന്റെ ശ്രീകോവിൽ മേൽപ്പുര മരക്കൊമ്പു വീണു തകർന്നു

ചിറ്റൂർ: ചിറ്റൂർകാവ് അമ്പലത്തിന്റെ ശ്രീകോവിൽ മേൽപ്പുരയിൽ മരക്കൊമ്പു വീണുതകർന്നു. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നടതുറക്കുന്നത്. അപകടസമയത്ത് ക്ഷേത്രത്തിനകത്തുണ്ടായിരുന
ചിറ്റൂർകാവ് അമ്പലത്തിന്റെ ശ്രീകോവിൽ മേൽപ്പുര മരക്കൊമ്പു വീണു തകർന്നു
ചിറ്റൂർ: ചിറ്റൂർകാവ് അമ്പലത്തിന്റെ ശ്രീകോവിൽ മേൽപ്പുരയിൽ മരക്കൊമ്പു വീണുതകർന്നു. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നടതുറക്കുന്നത്. അപകടസമയത്ത് ക്ഷേത്രത്തിനകത്തുണ്ടായിരുന്ന വ്യക്‌തി മരംപൊട്ടുന്ന ശബ്ദംകേട്ടു ഓടിരക്ഷപ്പെട്ടു. മരംവീണതിനെതുടർന്നു മേൽക്കൂര തകർന്നെങ്കിലും പ്രതിഷ്ഠയ്ക്കോ പൂജാസാമഗ്രികൾക്കോ കേടുപാടില്ല. വെള്ളിയാഴ്ച പതിവുപോലെ പൂജകൾ നടത്തുമെങ്കിലും വഴിപാടുകൾ നടത്തില്ലെന്നു ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.

ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം ജെസിബി ഉപയോഗിച്ച് നീക്കംചെയ്തു. ക്ഷേത്രമേൽക്കൂരയിൽ കിടക്കുന്ന മരക്കൊമ്പ് നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം ദുർബലമായതാണ് പൊട്ടിവീഴാൻ കാരണമായത്. ശ്രീകോവിലിന്റെ മേൽക്കൂര നിർമാണം പ്രശ്നം വച്ച് തീരുമാനിക്കും.