+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അട്ടപ്പാടിയെ വിറപ്പിച്ച് കാട്ടാന വിഹാരം തുടരുന്നു

അഗളി: നെല്ലിപ്പതി തോട്ടാപ്പുരയിൽ വയോധികനെ കൊലപ്പെടുത്തിയ കാട്ടുകൊമ്പൻ പരിസരം വിട്ടുപോകാതെ നാശം തുടരുന്നു. ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും നാടിനെ വിറപ്പിച്ച് നാശനഷ്‌ടം വരുത്തി വിലസിയ കൊമ്പനെ തുര
അട്ടപ്പാടിയെ വിറപ്പിച്ച് കാട്ടാന വിഹാരം തുടരുന്നു
അഗളി: നെല്ലിപ്പതി തോട്ടാപ്പുരയിൽ വയോധികനെ കൊലപ്പെടുത്തിയ കാട്ടുകൊമ്പൻ പരിസരം വിട്ടുപോകാതെ നാശം തുടരുന്നു. ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും നാടിനെ വിറപ്പിച്ച് നാശനഷ്‌ടം വരുത്തി വിലസിയ കൊമ്പനെ തുരത്താനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. ഇന്നലെ അർധരാത്രിവരേയും കൊമ്പനെ തുരത്താനുള്ള ശ്രമം നടക്കുകയാണ്.

ഇതിനിടയിലും കാട്ടാന പല്ലിയറ മേട്ടുവഴിയിൽ വിരുകൻ എന്നയാളുടെ വീട് തകർത്തു. കഴിഞ്ഞദിവസം തോട്ടാപ്പുരയിൽ നിർത്തിയിട്ടിരുന്ന മണികണ്ഠൻ എന്നയാളുടെ ഓട്ടോറിക്ഷയുടെ ചില്ല് കാട്ടാന തകർത്തു.

ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപം വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന രമ്യഭവനിൽ പെരുമാൾ സ്വാമിയുടെ ബൈക്ക് മറിച്ചിട്ടു. നേരം പുലർന്നതോടെ നെല്ലിപ്പതി സ്റ്റേഷനിൽ നിന്ന് 200 മീറ്റർ മാറി കാട്ടിൽ നിലയുറപ്പിച്ചു. ഒമ്മല, നെല്ലിപ്പതി, ഗൂളിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റർമാരായ ആർ. അജയൻ, ബി. ബിനു, വി.ആർ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ഡസനോളം വനം ജീവനക്കാർ ആനയെ നിരീക്ഷിച്ച് കാട്ടിൽ കാവൽ നിന്നു.

ഇന്നലെ രാത്രി ജനസഞ്ചാരം കുറഞ്ഞ ശേഷം കാട്ടാന ദ്രുതകർമ്മസേനയും വനപാലകരും ചേർന്ന് മുപ്പതോളം പേരടങ്ങിയ സംഘം ആനയെ മൂച്ചിക്കടവ് കുത്തനടി വനമേഖലയിലേയ്ക്ക് കടത്തിവിടാൻ ശ്രമം നടത്തിവരികയാണ്. ഇതിനിടയിലാണ് വിരുകന്റെ വീട് കാട്ടാന തകർത്തത്. തോട്ടാപ്പുര, നെല്ലിപ്പതി പ്രദേശത്തുള്ളവർ പലരും സന്ധ്യ കഴിഞ്ഞാൽ കാട്ടാനയെ ഭയന്ന് നെല്ലിപ്പതി ഫോറസ്റ്റ് സ്റ്റേഷനിലാണ് അഭയം തേടുന്നത്. നേരം പുലർന്ന ശേഷമാണ് ഇവർ വീടുകളിലേയ്ക്ക് മടങ്ങുന്നത്. കാട്ടാനയെ തുരത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഷെറീഫ് പറഞ്ഞു.