+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുടർന്ന് പന്തൽപണികൾക്ക് തുടക്കമായി.

സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവുമാണ് കൺവൻഷനു നേതൃത്വം നല്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം നാലുമുതൽ ഒമ്പതുവരെ നടത്തുന്ന കൺവൻഷനിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതിനാ
തുടർന്ന് പന്തൽപണികൾക്ക് തുടക്കമായി.
സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവുമാണ് കൺവൻഷനു നേതൃത്വം നല്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം നാലുമുതൽ ഒമ്പതുവരെ നടത്തുന്ന കൺവൻഷനിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതിനായിരത്തോളം പേർ പങ്കെടുക്കും.

ഏപ്രിൽ രണ്ടിനു വൈകുന്നേരം നാലിന് ജപമാലയോടെയാരംഭിച്ചു ബൈബിൾ പ്രതിഷ്ഠയും ഉദ്ഘാടനവും നടക്കും. എല്ലാ ദിവസവും വിശുദ്ധ കുർബാന, വചനപ്രഘോഷണം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ പ്രാർഥനയും പകൽ സമയത്തു കൗൺസിലിംഗ്, മധ്യസ്‌ഥ പ്രാർഥനകളുമുണ്ടാകും.ഏപ്രിൽ അഞ്ചിന് സുൽത്താൻപേട്ട രൂപത ബിഷപ് ഡോ. പീറ്റർ അബിർ അന്തോണിസാമി അനുഗ്രഹ പ്രഭാഷണം നടത്തും. ആറിനു പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് സമാപന സന്ദേശം നല്കും.