+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആദിവാസി യുവാവിനെ പോലീസ് മർദിച്ചതായി പരാതി

നെന്മാറ: ആദിവാസി യുവാവിനെ പോലീസ് സ്റ്റേഷനിൽ മർദിച്ചതായി പരാതി. ഒലിപ്പാറ തെങ്ങുംപാടം അപ്പുക്കുട്ടന്റെ മകൻ ബാബു (കുട്ടു–28) വിനെയാണ് ഞായറാഴ്ച വൈകുന്നേരം നാലിന് നെന്മാറ പോലീസ് സ്റ്റേഷനിൽ മർദിച്ചതെന്ന പര
ആദിവാസി യുവാവിനെ പോലീസ് മർദിച്ചതായി പരാതി
നെന്മാറ: ആദിവാസി യുവാവിനെ പോലീസ് സ്റ്റേഷനിൽ മർദിച്ചതായി പരാതി. ഒലിപ്പാറ തെങ്ങുംപാടം അപ്പുക്കുട്ടന്റെ മകൻ ബാബു (കുട്ടു–28) വിനെയാണ് ഞായറാഴ്ച വൈകുന്നേരം നാലിന് നെന്മാറ പോലീസ് സ്റ്റേഷനിൽ മർദിച്ചതെന്ന പരാതിയുള്ളത്.രണ്ടുവർഷംമുമ്പുള്ള അടിപിടി കേസിനെ തുടർന്ന് ബാബുവിനു വാറണ്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ നെന്മാറ പോലീസ് സ്റ്റേഷനിലെത്തിച്ച് മർദിച്ചതായാണ് പരാതി.

പരിക്കേറ്റ ബാബു ജാമ്യത്തിലിറങ്ങിയശേഷം നെന്മാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. സംഭവം വിവാദമായതിനെ തുടർന്ന് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ, ഡിസിസി സെക്രട്ടറി പദ്മഗിരീശൻ എന്നിവരും മറ്റു കോൺഗ്രസ് നേതാക്കളും ബാബുവിനെ സന്ദർശിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ കോൺഗ്രസ് പ്രവർത്തകർ നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.