+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചികിത്സ പൂർത്തിയാക്കാത്തവരും പരിശോധനനടത്താത്തവരും ക്ഷയരോഗത്തിനു ആക്കംകൂട്ടി

പാലക്കാട്: പരിശോധനക്ക് വിധേയമാവാൻ മടി കാണിക്കുന്നതും മുടക്കം കൂടാതെ ചികിത്സ പൂർത്തിയാക്കാത്തതും ക്ഷയരോഗ നിയന്ത്രണത്തിന് തടസമാകുന്നതായി ജില്ലാ ടിബി ഓഫീസർ ഡോ.എ.കെ. അനിത പത്രസമ്മേളനത്തിൽ അറിയിച്ചു.
ചികിത്സ പൂർത്തിയാക്കാത്തവരും പരിശോധനനടത്താത്തവരും ക്ഷയരോഗത്തിനു ആക്കംകൂട്ടി
പാലക്കാട്: പരിശോധനക്ക് വിധേയമാവാൻ മടി കാണിക്കുന്നതും മുടക്കം കൂടാതെ ചികിത്സ പൂർത്തിയാക്കാത്തതും ക്ഷയരോഗ നിയന്ത്രണത്തിന് തടസമാകുന്നതായി ജില്ലാ ടിബി ഓഫീസർ ഡോ.എ.കെ. അനിത പത്രസമ്മേളനത്തിൽ അറിയിച്ചു.

വർഷം തോറും ജില്ലയിൽ ക്ഷയ രോഗികളുടെ എണ്ണം വർധിക്കുകയാണ്. 2016ൽ 27,233 പേരുടെ കഫം പരിശോധിച്ചതിൽ നിന്നും 1278 പേർക്ക് കഫത്തിൽ അണുക്കളുള്ള ക്ഷയരോഗാവസ്‌ഥ കണ്ടെത്തിയിട്ടുണ്ട്.

ഇവരിൽ 48പേർ എച്ച് ഐ വി യും ക്ഷയരോഗവും സംയുക്‌തമായുള്ള രോഗാവസ്‌ഥയിലുള്ളവരാണ്. ശ്വാസകോശേതര ക്ഷയരോഗവും കഫത്തിൽ അണുക്കളില്ലാത്ത ക്ഷയരോഗവും കൂടി കണക്കാക്കിയാൽ മൊത്തം 2221 പേർ കഴിഞ്ഞ വർഷം ജില്ലയിൽക്ഷയ രോഗ ചികിത്സക്ക് വിധേയരായിട്ടുണ്ട്. ജില്ലയിൽ 2011ൽ 2245 പേർക്ക് ക്ഷയരോഗം കണ്ടെത്തിയെങ്കിൽ 2012ൽ 2158, 2013ൽ 2147, 2014ൽ 2289, 2015ൽ 2206, 2016ൽ 2221 പേർ ക്ഷയരോഗ ബാധിതരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017ൽ മാർച്ച് മാസത്തിൽ ഇത് വരെ 323 പേർ ക്ഷയരോഗ ചികിത്സക്കായി എത്തിയിട്ടുണ്ട്.

ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതരമായ ക്ഷയരോഗ എണ്ണത്തിലും ജില്ലയിൽ വർധവാണ് അനുഭവപ്പെടുന്നത്. 2011ൽ 10, 2012ൽ 26, 2013ൽ 12, 2014ൽ 14, 2015ൽ 13, 2016ൽ 23, 2017ൽ മാർച്ച് ഇത് വരെ ഏഴോളം പേർ ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏഴ് പേരിൽ രണ്ട് പേർ ചികിത്സ പൂർത്തിയാക്കുകയും നാലു പേർ മരണമടയുകയും ഒരാൾ ചികിത്സ തുടരുകയും ചെയ്യുന്നു. ഈ അവസ്‌ഥയുടെ ചികിത്സ കാലയളവ് 24–30 മാസമാണ്. എട്ട് ലക്ഷത്തോളം ചെലവ് വരുന്ന ഈ ചികിത്സ സൗജന്യമായാണ് നൽകി വരുന്നത്. ക്ഷയരോഗം കണ്ട്് പിടിക്കുന്നതിന് ജില്ലാശുപ്ത്രിയിൽ സിബിനാറ്റ് മെഷീൻ സ്‌ഥാപിച്ചിട്ടുണ്ട്.

രണ്ടരമണിക്കൂറിനകം പരിശോധന റിപ്പോർട്ട് ലഭിക്കും. ക്ഷയരോഗബാധിതർക്ക് പോഷകാംശമുള്ള ആഹാരം നൽകുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ട് നൽകിയിരുന്നുവെങ്കിലും സാങ്കേതിക തടസ്സത്തെ തുടർന്ന് നിലവിൽ നൽകുന്നില്ലെന്നും ഇത് രോഗികൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ടി ബി ഓഫീസർ അറിയിച്ചു.

പാലക്കാട് , ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി ജില്ലയിൽ ആറ് ടി ബി യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ കീഴിൽ 44 കഫ പരിശോധന കേന്ദ്രവുമുണ്ട്.

ലോക ക്ഷയരോഗ ദിനാചരണം നാളെ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളിൽ മുൻ ഗവർണർ കെ.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ടിബി ഓഫീസർ പത്രസമ്മേളനത്തിൽ അറിയിച്ചു. ആരെയും ഉപേക്ഷിക്കരുത് ഒരുമിക്കാം; ക്ഷയരോഗം തുടച്ചുനീക്കാം എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. രാവിലെ 8.45ന് എഎസ്പി ജി.പൂങ്കുഴലി പദയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.

10ന് നടക്കുന്ന ജില്ലാതല ഉദ്ഘാടനം കെ.ശങ്കരനാരായണൻ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷതവഹിക്കും. ഷാഫി പറമ്പിൽ എംഎൽഎ മുഖ്യാതിഥിയാവും. ടിബി സീൽ വിൽപ്പന നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ പി.മേരിക്കുട്ടി ക്ഷയരോഗ പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാർ ടിബി സന്ദേശം നൽകും. ഡിഎംഒ കെ.പി.റീത്ത മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ഡോ.സജീവ് കുമാർ, കിദർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.