+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് തുടക്കംകുറിച്ചത് തൃത്താലയിൽ: എംഎൽഎ

തൃത്താല: പൊതുവിദ്യാലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും ആധുനികസംവിധാനങ്ങൾ ഒരുക്കി അവയെ ആകർഷകമാക്കി മാറ്റുന്നതിനും തുടക്കംകുറിച്ചത് തൃത്താലയിലാണെന്ന് അഡ്വ.വി.ടി.ബൽറാം എംഎൽഎ പറഞ്ഞു. സർക്കാർ മേഖലയിലെ
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് തുടക്കംകുറിച്ചത് തൃത്താലയിൽ: എംഎൽഎ
തൃത്താല: പൊതുവിദ്യാലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും ആധുനികസംവിധാനങ്ങൾ ഒരുക്കി അവയെ ആകർഷകമാക്കി മാറ്റുന്നതിനും തുടക്കംകുറിച്ചത് തൃത്താലയിലാണെന്ന് അഡ്വ.വി.ടി.ബൽറാം എംഎൽഎ പറഞ്ഞു. സർക്കാർ മേഖലയിലെ എല്ലാ ലോവർ പ്രൈമറി വിദ്യാലയങ്ങളിലും അപ്പർപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള മുഴുവൻ എയ്ഡഡ് ഗവൺമെന്റ് വിദ്യാലയങ്ങളിലും സ്മാർട്ട് റൂം സൗകര്യമൊരുക്കിയ സംസ്ഥാനത്തെ ആദ്യനിയോജകമണ്ഡലമാണ് തൃത്താലയെന്നും അദ്ദേഹം പറഞ്ഞു. ചാലിശേരി എസ്സിയുപി സ്കൂളിന് എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ച “രാജീവ്ഗാന്ധി സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചാലിേൾരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച ജവഹർലാൽ നെഹ്റു ലൈബ്രറിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ സി.ഐ.കൊച്ചുമാസ്റ്റർ നിർവഹിച്ചു.

പ്രധാനാധ്യാപിക നാൻസി സൈമൺ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു, ബ്ലോക്ക് മെംബർ സി.കെ.ഉണ്ണികൃഷ്ണൻ, വാർഡ് മെംബർ സജിത സുനിൽ, സ്മൈൽ കോ–ഓർഡിനേറ്റർ ദാസ് പടിക്കൽ, ജോൺസൺ സൈമൺ, പി.സി.വിൽസൺ, താര ശിവദാസൻ , എ.എ.സിദ്ദഖ്, മീന വർഗീസ്, വി.എസ്.മാളവിക തുടങ്ങിയവർ പ്രസംഗിച്ചു. കെ.മുഹമ്മദ് സൽമാൻ സ്വാഗതവും കെ.കെ.സോഫി നന്ദിയും പറഞ്ഞു.