+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലയിലെ ബാങ്കുകളിൽ 29743 കോടിയുടെ നിക്ഷേപം

പാലക്കാട്: ജില്ലയിലെ ബാങ്കുകളിൽ 29743 കോടിയുടെ നിക്ഷേപമുണ്ടെന്ന് ജില്ലാതല ബാങ്കിംഗ് അവലോകനസമിതി (2016 ഒക്ടോബർ– ഡിസംബർ 31) യോഗത്തിൽ വിലയിരുത്തി. 2015 ഡിസംബറിൽ 24175.31 കോടി ആയിരുന്നു ബാങ്കുകളിലെ മൊത്
ജില്ലയിലെ ബാങ്കുകളിൽ 29743 കോടിയുടെ നിക്ഷേപം
പാലക്കാട്: ജില്ലയിലെ ബാങ്കുകളിൽ 29743 കോടിയുടെ നിക്ഷേപമുണ്ടെന്ന് ജില്ലാതല ബാങ്കിംഗ് അവലോകനസമിതി (2016 ഒക്ടോബർ– ഡിസംബർ 31) യോഗത്തിൽ വിലയിരുത്തി. 2015 ഡിസംബറിൽ 24175.31 കോടി ആയിരുന്നു ബാങ്കുകളിലെ മൊത്തം നിക്ഷേപം. 5568 കോടിയുടെ വർധനവാണ് (23 ശതമാനം) നിക്ഷേപത്തിൽ ഉണ്ടായിരിക്കുന്നത്.

വിവിധ മേഖലകളിലായി 18,764 കോടിയുടെ വായ്പാ വിതരണമാണ് 2016 ഒക്ടോബർ– ഡിസംബർ 31 വരെയുളള കാലയളവിൽ നടന്നിരിക്കുന്നത്. 2015–16 ൽ അത് 16964 കോടിയായിരുന്നു. കൃഷി, വിദ്യഭ്യാസം, ഭവനം, ഇടത്തരം–ചെറുകിട സംരംഭങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട പ്രഥമ പരിഗണനാ മേഖലകൾക്കായി 12218 കോടിയുടെ വായ്പാ വിതരണം നടന്നു.

ഇതിൽ കാർഷികമേഖലക്കായി 2671 കോടി, ഭവനവായ്പയായി 573 കോടി, വിദ്യാഭ്യാസ വായ്പയായി 53 കോടി, ഇടത്തരം–ചെറുകിട സംരംഭങ്ങൾക്കായി 712 കോടി എന്നിങ്ങനെ ഈ കാലയളവിൽ ബാങ്കുകൾ വായ്പയായി വിതരണം ചെയ്തു. 84631 കിസാൻ ക്രെഡിറ്റ് കാർഡുകൾ വഴി 761.23 കോടി വിതരണം നടത്തിയിട്ടുണ്ട്്. 1251 സ്വയം സഹായസംഘങ്ങൾക്കായി 17.14 കോടിയും ന്യൂനപക്ഷവിഭാഗങ്ങൾക്കായി 5873 കോടിയും വിതരണം ചെയ്തു.

യോഗം ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ യു.നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് റീജണൽ മാനേജർ കെ.എ.സിന്ധു, നബാർഡ് ഡി.ഡി.എം.രമേഷ് വേണുഗോപാൽ , ആർ.ബി.ഐ എ.ഡി.എ ഹാഷിൻ ഫ്രാൻസിസ് ചിറമേൽ , ലീഡ് ബാങ്ക് ജില്ലാ ഡിവിഷൻ മാനേജർ ജോസഫ് സാം, ലീഡ് ബാങ്ക് ഓഫീസ് മാനേജർ ഇ.പഴനിമല തുടങ്ങിയവർ പങ്കെടുത്തു.