+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൗമുദി ടീച്ചർ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

കൊല്ലം: അധ്യാപക കലാസാഹിതിയുടെ കൗമുദി ടീച്ചർ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. മാനവസേവ, പത്രപ്രവർത്തനം, സിനിമ, കഥകളി, സംഗീതം, പരിസ്‌ഥിതി, അധ്യാപനം, ചിത്രകല, കായികം, സാഹിത്യം, ആതുരസേവനം തുടങ്ങിയ മേഖലകളി
കൗമുദി ടീച്ചർ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു
കൊല്ലം: അധ്യാപക കലാസാഹിതിയുടെ കൗമുദി ടീച്ചർ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. മാനവസേവ, പത്രപ്രവർത്തനം, സിനിമ, കഥകളി, സംഗീതം, പരിസ്‌ഥിതി, അധ്യാപനം, ചിത്രകല, കായികം, സാഹിത്യം, ആതുരസേവനം തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കാണ് പുരസ്കാരമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

റ്റി.മോഹനൻ, ഡയറക്ടർ, ചാപ്റ്റർ,എസ്.രാധാകൃഷ്ണൻ, സി.ഇ.വാസുദേവശർമ്മ, എം.ജെ.ബാബു, ചവറ വിജയൻ, വിധു വിൻസെന്റ്, ചവറ പാറുക്കുട്ടി, ഡോ.ബി.അരുന്ധതി, പെരുമ്പുഴ പ്രമോദ്, ഡോ.സൈനുദ്ദീൻ പട്ടാഴി, ഡോ.റ്റി.വി.കുഞ്ഞിരാമൻ, പ്രഫ.സഖറിയ, റ്റി.എസ്.കബീർകുട്ടി, ഡോ.ശാന്തകുമാരി, ഇന്ദിര എൽ, സനിൽലാൽ എം.കെ.രാജു, സീന എം, സുരേഷ് , ജയ ബി.എസ്., ഫാ.ബിനു തോമസ് തുപ്പാശേരി, ഡോ.തേവന്നൂർ മണിരാജ്, റ്റി.ഡി.സദാശിവൻ, ശ്രീകല ചിങ്ങോലി,അടുതല ജയപ്രകാശ്, ഡോ.ലാലമ്മ എന്നിവരെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

എസ്.ആർ.സുധീർകുമാർ (ദീപിക), ജെ.സജിം, (മാധ്യമം), ഹസ്താമലകൻ (മലയാള മനോരമ), സനൽ ഡി.പ്രേം, (ദേശാഭിമാനി) അജിത് പനച്ചിൽ (മാതൃഭൂമി) നീലേശ്വരം സദാശിവൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.

പുരസ്കാരവിതരണവും ഹൈസ്കൂൾ തല വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന സംസ്‌ഥാനതല വായനാമത്സരവും വായനാദിമായ ജൂൺ 19ന് കൊല്ലം പബ്ലിക് ലൈബ്രറിയിൽ നടക്കും. പത്രസമ്മേളനത്തിൽ ഡോ.വെള്ളിമൺ നെൽസൺ, കുരീപ്പുഴ ഫ്രാൻസിസ്, നീലേശ്വരം സദാശിവൻ, വത്സൻ പീലിക്കോട് എന്നിവർ പങ്കെടുത്തു.