+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ സമൂഹം ഉണർന്ന് പ്രവർത്തിക്കണം: ആർ. ബാലകൃഷ്ണപിള്ള

കൊല്ലം: രാഷ്ട്രീയത്തിലെ മൂല്യച്ചുതിയും കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളും തടയാൻ സമൂഹ മനസാക്ഷി ഉണർന്ന് പ്രവർത്തിക്കാൻ തയാറാകണമെന്ന് ആർ. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ്
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ സമൂഹം ഉണർന്ന് പ്രവർത്തിക്കണം: ആർ. ബാലകൃഷ്ണപിള്ള
കൊല്ലം: രാഷ്ട്രീയത്തിലെ മൂല്യച്ചുതിയും കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളും തടയാൻ സമൂഹ മനസാക്ഷി ഉണർന്ന് പ്രവർത്തിക്കാൻ തയാറാകണമെന്ന് ആർ. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ് (ബി) സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ 83–ാം പിറന്നാൾ ആഘോഷത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു പിള്ള. സാമൂഹ്യ തിന്മകൾക്കെതിരെ പോരാടുവാൻ കേരള കോൺഗ്രസുകാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.സംസ്‌ഥാന സെക്രട്ടറി എൻ.എസ്. വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, സുനിൽ ഫ്രാൻസിസ്, ഷാജി ചാത്തന്നൂർ, പെരുംകുളം സുരേഷ്, നിബു തങ്കച്ചൻ, ഓമനക്കുട്ടൻ, ചാത്തന്നൂർ ജോസ്, അരുൺ എസ്. കല്ലേലിൽ, ആന്റണി ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു.