+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇക്കുറിയും കുതിരയെടുപ്പിന് തമിഴ്നാട്ടുകാർ എത്തും

ശാസ്താംകോട്ട: പോരുവഴി പെരുവിരുത്തിമലനട മലക്കുട ഉത്സവത്തിന് കെട്ടുകുതിരയെ എടുക്കുന്നതിന് ഇക്കുറിയും തമിഴുനാട്ടുകാർഎത്തും. പെരുവിരുത്തിമലനടയുടെ കരയായ നടുവിലേമുറിക്കരയുടെ കെട്ടുകുതിരയെ എടുക്കുന്നതിനാ
ഇക്കുറിയും കുതിരയെടുപ്പിന് തമിഴ്നാട്ടുകാർ എത്തും
ശാസ്താംകോട്ട: പോരുവഴി പെരുവിരുത്തിമലനട മലക്കുട ഉത്സവത്തിന് കെട്ടുകുതിരയെ എടുക്കുന്നതിന് ഇക്കുറിയും തമിഴുനാട്ടുകാർഎത്തും.

പെരുവിരുത്തിമലനടയുടെ കരയായ നടുവിലേമുറിക്കരയുടെ കെട്ടുകുതിരയെ എടുക്കുന്നതിനാണ് ഇക്കുറിയും ഇവർഎത്തുന്നത്. നൂറുപേരാണ് തമിഴ്നാട്ടിൽനിന്ന് എത്തുന്നത്. ഉത്സവദിവസമായ വെള്ളിയാഴ്ച വെളിപ്പിന് നാലോടെ ഇവർ പെരുവിരുത്തിമലനടയിൽ എത്തും. ഇവിടെ കുതിരയെ എടുക്കുന്നതിന് ആളെ കിട്ടാത്തതാണ് തമിഴ്നാട്ടുകാരായ കുതിരയെടുപ്പുകാരെ മലനടയിൽ എത്തിക്കുന്നത്.

തമിഴ്നാട് തിരുനെൽവേലി സ്വദേശി സ്വയംഭൂഗെണേശിന്റെ നേതൃത്വത്തിലാണ് നൂറിലധികം വരുന്ന നെടുംകുതിരയെടുപ്പുകാർ പോരുവഴിപെരുവിരുത്തിമലനടയിൽ എത്തുന്നത്. കുതിരയെടുപ്പിന് ശേഷം വൈകിട്ടോടെ ഇവർ മടങ്ങും.