+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശൗചാലയങ്ങൾ പ്രവർത്തിക്കുന്നില്ല: സേവാദൾ പ്രതിഷേധിച്ചു

കരുനാഗപ്പള്ളി: തഴവ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ ശൗചാലയങ്ങൾ പ്രവർത്തിക്കുന്നില്ലായെന്ന് ആരോപിച്ച് സേവാദൾ തഴവ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ഓഫീസിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാ
ശൗചാലയങ്ങൾ പ്രവർത്തിക്കുന്നില്ല: സേവാദൾ പ്രതിഷേധിച്ചു
കരുനാഗപ്പള്ളി: തഴവ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ ശൗചാലയങ്ങൾ പ്രവർത്തിക്കുന്നില്ലായെന്ന് ആരോപിച്ച് സേവാദൾ തഴവ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ഓഫീസിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുന്ന സ്‌ഥിതിയാണ് .ഇക്കാര്യം പഞ്ചായത്തംഗങ്ങൾ അധിക്യതരെ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും സേവാദൾ പ്രവർത്തകർ ആരോപിച്ചു.

ശൗചാലയങ്ങൾ വൃത്തിയാക്കുന്നതിനുള്ള ചൂലുകൾ, ലോഷൻ ഉൾപ്പെടെയുള്ള ശുചീകരണ ഉപകരണങ്ങളുമായി എത്തിയാണ് സേവാദൾ പ്രതിഷേധസമരം നടത്തിയത്. നിയോജക മണ്ഡലം ചെയർമാൻ ഷിബു.എസ്.തൊടിയൂർ സമരം ഉദ്ഘാടനം ചെയ്തു. തഴവ മണ്ഡലം ചെയർമാൻ തോപ്പിൽ ഷിഹാബ് അധ്യക്ഷത വഹിച്ചു.