പത്തനംതിട്ട: ബജറ്റ് നിർദേശങ്ങളെ പിന്തുണച്ചും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടും എൻജിഒ യൂണിയൻ നേതൃത്വത്തിൽ ഇന്ന് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ ധർണ നടത്തും.
പത്തനംതിട്ട ടൗൺ ഹാളിനു സമീപം നടക്കുന്ന ധർണ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.കെ. ദിനേശ് കുമാറും അടൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം സംസ്ഥാന കമ്മിറ്റിയംഗം ബി. വിജയൻ നായരും തിരുവല്ലയിൽ എം.പി. കൈരളിയും റാന്നിയിൽ എസ്. ജയശ്രീയും കോന്നിയിൽ വി.എസ്. മുരളീധരൻ നായരും മല്ലപ്പള്ളിയിൽ വി.ആർ. പ്രകാശും ധർണ ഉദ്ഘാടനം ചെയ്യും.