+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ദ്ധ​തി നി​ർ​വ​ഹ​ണം 42.25 ശതമാനം

പ​ത്ത​നം​തി​ട്ട: പ​ദ്ധ​തി നി​ർ​വ​ഹ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​രും നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കണ​മെ​
പ​ദ്ധ​തി നി​ർ​വ​ഹ​ണം 42.25 ശതമാനം
പ​ത്ത​നം​തി​ട്ട: പ​ദ്ധ​തി നി​ർ​വ​ഹ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​രും നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. സാ​ന്ത്വ​ന പ​രി​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തു​ക ന​ല്കി​യി​രു​ന്നെ​ങ്കി​ലും ആ​യ​ത് ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ തി​രി​ച്ച​ട​ച്ചി​രു​ന്നു. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചി​രു​ന്ന വി​ഹി​തം ചെ​ല​വാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​ട്ടു​ണ്ട്.
ഭാ​വി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
13 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ൾ​ക്കാ​ണ് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ല്കി​യ​ത്.
സീ​ത​ത്തോ​ട്, റാ​ന്നി പെ​രു​നാ​ട്, ഓ​മ​ല്ലൂ​ർ, മ​ല​യാ​ല​പ്പു​ഴ, മൈ​ല​പ്ര, ക​വി​യൂ​ർ, മ​ല്ല​പ്പ​ള്ളി, കു​റ്റൂ​ർ, കോ​ട്ടാ​ങ്ങ​ൽ, ചെ​റു​കോ​ൽ, തോ​ട്ട​പ്പു​ഴ​ശേ​രി, എ​ഴു​മ​റ്റൂ​ർ, ക​ട​ന്പ​നാ​ട്, പെ​രി​ങ്ങ​ര, കൊ​റ്റ​നാ​ട് എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​ന്ത​ളം, കോ​ന്നി എ​ന്നീ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ളാ​ണ് അം​ഗീ​ക​രി​ച്ച​ത്.
ജി​ല്ല​യി​ലെ പ​ദ്ധ​തി തു​ക വി​നി​യോ​ഗം 42.25 ശ​ത​മാ​ന​മാ​ണ്. ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​ത് 42.04 ശ​ത​മാ​ന​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​ത് 48.53 ശ​ത​മാ​ന​വും ന​ഗ​ര​സ​ഭ​ക​ളു​ടേ​ത് 33.63 ശ​ത​മാ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റേ​ത് 46.30 ശ​ത​മാ​ന​വു​മാ​ണ്.
ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ദ്ധ​തി തു​ക വി​നി​യോ​ഗ​ത്തി​ൽ ഏ​റ്റ​വും മു​ന്നി​ലു​ള്ള​ത് ഇ​ല​ന്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്താ​ണ് 69.5 ശ​ത​മാ​നം.
റാ​ന്നി, അ​യി​രൂ​ർ എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ 60 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും പ​ന്ത​ളം തെ​ക്കേ​ക്ക​ര, വെ​ച്ചൂ​ച്ചി​റ, പു​റ​മ​റ്റം, ഏ​ഴം​കു​ളം, തോ​ട്ട​പ്പു​ഴ​ശേ​രി, കൊ​ടു​മ​ണ്‍, കു​ള​ന​ട, വ​ള്ളി​ക്കോ​ട്, നാ​ര​ങ്ങാ​നം, കോ​യി​പ്രം, മൈ​ല​പ്ര, നെ​ടു​ന്പ്രം, മ​ല്ല​പ്പു​ഴ​ശേ​രി, കോ​ട്ടാ​ങ്ങ​ൽ എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും തു​ക ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​തൽ തു​ക ചെ​ല​വ​ഴി​ച്ച​ത് മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് 66.73 ശ​ത​മാ​നം. പു​ളി​ക്കീ​ഴ് 61.94, ഇ​ല​ന്തൂ​ർ 50.83, പ​റ​ക്കോ​ട് 48.37, പ​ന്ത​ളം 48.22, കോ​ന്നി 45.98, കോ​യി​പ്രം 41.91, റാ​ന്നി 40.65 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ബ്ലോ​ക്കു​ക​ളി​ലെ തു​ക വി​നി​യോ​ഗം. ന​ഗ​ര​സ​ഭ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത തു​ക ചെ​ല​വ​ഴി​ച്ച​ത് പ​ന്ത​ളം ന​ഗ​ര​സ​ഭ​യാ​ണ് 39.29 ശ​ത​മാ​നം. മ​റ്റു ന​ഗ​ര​സ​ഭ​ക​ളി​ൽ തി​രു​വ​ല്ല 35.63, പ​ത്ത​നം​തി​ട്ട 33.43, അ​ടൂ​ർ 27.11 എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക വി​നി​യോ​ഗി​ച്ച​ത്.
സ്പിൽ ഓവർ പ്രോജക്ടുകളിലെ പണം വിനിയോഗിക്കാനുള്ള സമയപരിധി നീട്ടി നൽകിയതിനാൽ പദ്ധതി വിഹിതം ചെലവഴിക്കാനുള്ള കാലാവധി കൂടി നീട്ടിനൽകുമെന്ന പ്രതീക്ഷയിലാണ് തദ്ദേശസ്ഥാപനങ്ങൾ.