+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​മാ​ട​ത്തെ 13 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജ​ല​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം

പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ നി​ർ​വ​ഹി​ച
പ്ര​മാ​ട​ത്തെ 13 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും                                          ജ​ല​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം
പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ നി​ർ​വ​ഹി​ച്ചു.തെ​ങ്ങും​കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ ടി.​ജി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​വ​ല്ലി​യ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ന്ന​മ്മ ഫി​ലി​പ്പ്, കെ.​കെ. നെ​ഹ്റു, ദീ​പാ രാ​ജ​ൻ, ഹെ​ഡ്മി​സ്ട്ര​സ് അ​ന്ന​മ്മ, ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ജ​ല​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം ല​ഭി​ക്കു​ന്ന​തോ​ടെ ശു​ദ്ധീ​ക​രി​ച്ച ജ​ലം എ​ല്ലാ സ്കൂ​ളു​ക​ളി​ലും ല​ഭ്യ​മാ​കും. 2016 17 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്കൂ​ളു​ക​ൾ​ക്ക് സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.