പത്തനംതിട്ട: കേരളത്തിലെ ഇടതുപക്ഷഗവണ്മെന്റിന്റെ സന്പൂർണ ബജറ്റ് ജനക്ഷേമം മുൻനിർത്തിയുള്ള നിർദേശങ്ങളിലൂടെ സന്പുഷ്ടമാണെന്ന് കെഎസ്എഫ്ഇ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ്. കേന്ദ- സംസ്ഥാന ബജറ്റുകൾ കാഴ്ചപ്പാടും സമീപനവും എന്ന വിഷയത്തിൽ എൻജിഒ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള സി. എച്ച്. അശോകൻ സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി യിലൂടെയുള്ള വിഭവസമാഹരണത്തിനാണ് ബജറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിഭവസമാഹരണത്തിന് കെഎസ്എഫ്ഇയെ പ്രധാന പങ്കാളിയാക്കാൻ ബജറ്റിലൂടെ തീരുമാനിച്ച സംസ്ഥാന സർക്കാർ കെഎസ്എഫ്ഇയ്ക്കു നൽകിയ മികച്ച പിന്തുണയാണ്.
പുതുതായി പ്രവാസി ചിട്ടികളടക്കം നിരവധി ചിട്ടികൾക്ക് കെഎസ്എഫ്ഇ തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരിപാടിയിൽ ലൈബ്രറി കാണ്‍സിൽ ജില്ലാ പ്രസിഡന്റ് പ്രഫ. ടി. കെ. ജി. നായർ വിഷയം അവതരിപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് വി.പി. തനൂജ അധ്യക്ഷത വഹിച്ചു.
എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എ. അജിത്ത് കുമാർ, യൂണിയൻ ജില്ലാ പ്രസിഡന്റ് എ. ഫിറോസ്, ജില്ലാ സെക്രട്ടറി സി.വി. സുരേഷ് കുമാർ, ഗ്രന്ഥശാലാ സെക്രട്ടറി വി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.