പത്തനംതിട്ട: സംസ്ഥാന ദാരിദ്യ്രനിർമാർജന മിഷൻ കുടുംബശ്രീ കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റിയിലേക്ക് ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. ചെന്നീർക്കര, കോയിപ്രം, റാന്നി, വള്ളിക്കോട്, കുളനട, ഗ്രാമ പഞ്ചായത്ത് സിഡിഎസുകളിലേക്കും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലുമാണ് ഒഴിവുള്ളത്. അപേക്ഷകർ സിഡിഎസ് പ്രവർത്തന പരിധിയിൽ താമസിക്കുന്ന വ്യക്തിയും കുടുംബശ്രീ അയ ക്കൂട്ട അംഗമോ, അംഗത്തിന്റെ കുടുംബമോ ആയിരിക്കണം. ബികോം, ടാലി, അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾ.സൗറൗായമവെൃലല.ീൃഴ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ ആറ്. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനിൽ നേരിട്ടോ തപാലിലോ നല്കാം.