പത്തനംതിട്ട: വാഴമുട്ടം ഗവൺമെന്റ് യുപി സ്കൂളിലെ വാർഷികം, ബാലോത്സവം എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു നിർവഹിച്ചു. എസ്എംസി ചെയർമാൻ കെ.സി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത വിജയൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീല മോഹൻ അനുമോദിച്ചു. പൂർവ വിദ്യാർഥി സംഗമം എഡിഎം അനു എസ്.നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ലക്ഷ്മി മനോജ്, ബ്ലസണ്‍ ടി.ഏബ്രഹാം, ശ്രീവിദ്യ, ഹെഡ്മാസ്റ്റർ എ.സുരേന്ദ്രൻ നായർ, പി.എസ് ജയിൻ, കനകവല്ലിയമ്മ, പി.ടി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.