കുറവിലങ്ങാട്: ടൗണിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് കോർപറേഷന്റെ മാവേലി സ്റ്റോറടക്കമുള്ള കടകളിൽ കവർച്ചാശ്രമം. ചൊവ്വാഴ്ച രാത്രിയിലാണ് സെൻട്രൽ ജംഗ്ഷന് സമീപം വടക്കേക്കര കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ മോഷണശ്രമം നടന്നത്.
സപ്ലൈകോ, സമീപമുള്ള പൂജാസാധനങ്ങളുടെ വില്പന നടത്തുന്ന കട, സ്റ്റുഡിയോ എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. സപ്ലൈകോയുടെ താഴ് തകർക്കാൻ ശ്രമം നടത്തി. താഴ് അടിച്ചു തകർത്ത നിലയിലായിരുന്നു. സമീപമുള്ള പൂജാസാധനങ്ങളുടെ വില്പനകേന്ദ്രത്തിലും ഇതേ രീതിയിലാണ് ശ്രമം നടത്തിയത്. സ്റ്റുഡിയോയുടെ താഴു തകർത്തുവെങ്കിലും മുറിക്കുള്ളിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പറയുന്നു.
വർഷങ്ങൾക്ക് മുന്പ് ഇതേ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സിവിൽ സപ്ലൈകോ മെഡിക്കൽ സ്റ്റോറിൽ മോഷണം നടന്നിരുന്നു.