പാലാ: മഴവെള്ളം സംരക്ഷിച്ചും സംഭരിച്ചും ജലക്ഷാമപരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതോടൊപ്പം കടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്നു കരൂരിൽ നടന്ന ജലദിന സമ്മേളനം അഭിപ്രായപ്പെട്ടു. ജലനിധി ഗ്രാമപഞ്ചായത്തുകളിൽ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കു കൊടുക്കുന്ന പ്രാധാന്യം മറ്റു പദ്ധതികളും സ്ഥാപനങ്ങളും മാതൃകയാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജലദിനാചരണത്തിന്റെ ഭാഗമായി കരൂർ ഗ്രാമപഞ്ചായത്തിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. സുരേഷ് അധ്യക്ഷത വഹിച്ചു. ജലനിധി ടീം ലീഡർ ഡാന്റീസ് കൂനാനിക്കൽ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോജക്ട് കമ്മീഷണർ മരിയ വി. ജോയി, ഓമന ഭാസ്കരൻ, ഓമന വാവ, മാത്യു വേരനാൽ, പയസ് മാണി, സീനാ ജോൺ, ബെസി ജോയി, സുമതി ദേവി, ജി. സതീശൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കുടിവെള്ള ഗുണനിലവാര പരിശോധനാ പരിപാടിയുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസ് നിർവഹിച്ചു. ഷീലാ ബെന്നി, ഡാനിഷ് കെ. മാത്യു, അനു സാബു, പ്രദീഷ് കെ. മുരളി, വിഷ്ണുരാജ്, റാണി അഗസ്റ്റിൻ, മേരി സണ്ണി, മേഴ്സി ജോസഫ്, സുമ മധു, ആലീസ് ജോർജ്, സിൽവി സെബാസ്റ്റ്യൻ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
കൊഴുവനാൽ: ഗ്രാമപഞ്ചായത്തിൽ ജലനിധിയുടെ ആഭിമുഖ്യത്തിൽ ലോകജലദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനിമോൾ ചാക്കോ, മെംബർമാരായ വി.ആ ർ. ലാലു, ജിനു ബി. നായർ, ഷാജി കരുണാകരൻനായർ, ജെസി ജോർജ്, ലില്ലിക്കുട്ടി ജോസഫ്, ജലനിധി ടീം ലീഡർ ഡാനിഷ് കെ. മാത്യു, സിഡിഎസ് സ്റ്റെഫാൻ ഡാന്റെ എന്നിവർ പ്രസംഗിച്ചു. ജലനിധി കൊഴുവനാൽ പ്രോജക്ട് കമ്മീഷണർ ജോ പോൾ ജോസ് ജലദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജലഗുണനിലവാരം അളക്കാനുള്ള പരിശോധന ടെസ്റ്റുകളുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.