പാലാ: വൃദ്ധയെ പീഡിപ്പിച്ച കേസിൽ എഴുപത്തിയാറുകാരൻ അറസ്റ്റിൽ. വിവാഹ ബ്രോക്കറായ ഗംഗാലയത്തിൽ ഗംഗാധരനെയാണ് രാമപുരം പോലീസ് അറസ്റ്റു ചെയ്തത്. രാമപുരത്തിനു സമീപമുള്ള സ്ഥലത്ത് താമസിക്കുന്ന വൃദ്ധയാണ് ഇയാളുടെ പീഡനത്തിന് ഇരയായത്. നാണക്കേടു കാരണം സംഭവം പുറത്തറിയിച്ചില്ലെങ്കിലും അസ്വസ്ഥതയിലായ വൃദ്ധയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഇവർ വിവരം ഡോക്ടറോട് പറയുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു.
കുറവിലങ്ങാട്: ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പിതാവ് അറസ്റ്റിലായി. കുറവിലങ്ങാട് പോലീസാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെണ്കുട്ടി പിതാവിന്റെ ഉപദ്രവം സംബന്ധിച്ച് അധ്യാപികയോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. അധ്യാപിക ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ച് പോലീസ് നടപടികൾ സ്വീകരിക്കുകയായിരുന്നു.