കുറവിലങ്ങാട്: എംസി റോഡ് നവീകരണത്തെത്തുടർന്ന് നടപ്പാക്കാനുള്ള സുരക്ഷാ നടപടികൾ ചർച്ച ചെയ്യുന്നതിനും അപകടാവസ്ഥ പരിഹരിക്കാനാവശ്യമായ നടപടികൾ തീരുമാനിക്കുന്നതിനുമായി കെഎസ്ടിപി പ്രധാന ഉദ്യോഗസ്ഥരുടെ സന്ദർശനം ഇന്ന് നടത്താൻ നിർദ്ദേശം നൽകിയതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട പുതുവേലി വൈക്കം കവല, മോനിപ്പള്ളി മുക്കട ജംഗ്ഷൻ, കോഴ കവല, കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല, വെന്പള്ളി, പട്ടിത്താനം ജംഗ്ഷൻ എന്നിവിടങ്ങളിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങൾ പ്രത്യേകം വിലയിരുത്തും.
അപകടാവസ്ഥ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ ഇതു പരിഹരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് ആവശ്യമായ തീരുമാനം കൈക്കൊള്ളും.
എംസി റോഡ് നവീകരണം പൂർത്തീകരിച്ചതിനെ തുടർന്ന് നടപ്പാക്കാനുള്ള റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ കാലതാമസം ഒഴിവാക്കി പരമാവധി വേഗത്തിൽ യാഥാർഥ്യമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തിയിട്ടുള്ളതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
സ്ഥലപരിശോധനയ്ക്ക് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർക്കുമെന്നും എംഎൽഎ അറിയിച്ചു.