പാലാ: നഗരസഭാധ്യക്ഷ ലീന സണ്ണിയെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച നടപടിയിൽ കേരള കോൺഗ്രസ്-എം പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കാത്തതിനാൽ മനുഷ്യാവകാശ കമ്മീഷനും പോലീസ് ഉന്നത അധികാരികൾക്കും മുഖ്യമന്ത്രിക്കും പരാതി നൽകാൻ യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ജോസ് പാലമറ്റം, തോമസ് ആന്റണി, ജോജോ കുടക്കച്ചിറ, സോണി തെക്കേൽ, തോമസ് കപ്പിലുമാക്കൽ, ജോയി അമ്മിയാനി, ടോബിൻ കെ. അലക്സ്, സേവ്യർ പുല്ലന്താനി, അഡ്വ. ജോസഫ് മണ്ഡപം, ജോസ് വടക്കേകകര, റോയി മറ്റപ്പള്ളി, അഡ്വ. ജോസ് ടോം എന്നിവർ പ്രസംഗിച്ചു.