+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ബി​ത​യു​ടെ കു​ടും​ബ​ത്തി​ന് യൂ​ത്ത് ഫ്ര​ണ്ട് ഒ​രു ല​ക്ഷം ന​ൽ​കും‌

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ടും​ബ​സ്വ​ത്തു ത​ർ​ക്ക കേ​സി​ൽ അ​നാ​ഥ​യാ​യി സ്വ​ന്തം വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട ബ​ബി​ത ഷാ​ന​വാ​സി​ന്‍റെ മ​ക​ൾ സൈ​ബ​യു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു ല​ക്ഷം രൂ
ബ​ബി​ത​യു​ടെ  കു​ടും​ബ​ത്തി​ന്  യൂ​ത്ത് ഫ്ര​ണ്ട് ഒ​രു ല​ക്ഷം ന​ൽ​കും‌
കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ടും​ബ​സ്വ​ത്തു ത​ർ​ക്ക കേ​സി​ൽ അ​നാ​ഥ​യാ​യി സ്വ​ന്തം വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട ബ​ബി​ത ഷാ​ന​വാ​സി​ന്‍റെ മ​ക​ൾ സൈ​ബ​യു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ ന​ൽ​കാ​ൻ കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ അ​റി​യി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ​ബി​ത​യെ സ​ന്ദ​ർ​ശി​ച്ചാ​ണ് യൂ​ത്ത് ഫ്ര​ണ്ട് നേ​താ​ക്ക​ൾ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​ത്.‌
ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ സൈ​ബ​യു​ടെ തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി​ട്ടാ​ണ് തു​ക ന​ൽ​കു​ന്ന​ത്. ‌‌
സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി പാ​മ്പൂ​രി , ജോ​ളി മ​ടു​ക്ക​ക്കു​ഴി, ജോ​യി സി. ​കാ​പ്പ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ഉ​രു​ളി​കു​ന്നം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി​ത് മു​തി​ര​മ​ല , അ​ജു പ​ന​യ്ക്ക​ൽ എ​ന്നീ നേ​താ​ക്ക​ന്മാ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.‌