+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൊ​സൈ​റ്റി വാ​ർ​ഷി​ക​വും നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​വും ഏ​പ്രി​ൽ 23ന്

കേ​ള​കം: നാ​നാ​യി​പൊ​യി​ൽ മാ​തൃ​ക ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും ഉ​ത്ത​ര​കേ​ര​ള ടീം ​നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​വും 'ഗ്രാ​മ​സം​ഗീ​തം2017' ഏ​പ്രി​ൽ 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ക്ക​യ​ങ്ങാ
സൊ​സൈ​റ്റി വാ​ർ​ഷി​ക​വും നാ​ട​ൻ​പാ​ട്ട്  മ​ത്സ​ര​വും ഏ​പ്രി​ൽ 23ന്
കേ​ള​കം: നാ​നാ​യി​പൊ​യി​ൽ മാ​തൃ​ക ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും ഉ​ത്ത​ര​കേ​ര​ള ടീം ​നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​വും 'ഗ്രാ​മ​സം​ഗീ​തം-2017' ഏ​പ്രി​ൽ 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ക്ക​യ​ങ്ങാ​ട് പി​ഞ്ഞാ​ണ​പ്പാ​റ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജെ. ​ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ഞ്ജി​ത്ത് മാ​ർ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ഴ​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​സ​ഫ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ഒ​ന്നാം സ​മ്മാ​ന​മാ​യി പേ​രാ​വൂ​ർ കാ​ട്ടു​മാ​ടം സെ​യി​ൽ​സ് കോ​ർ​പ​റേ​ഷ​ൻ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 15,000 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​ന​മാ​യി കേ​ള​കം ഐ​ഡി​യൽ ട്രേ​ഡേ​ഴ്സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 10,000 രൂ​പ​യും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​ന​മാ​യി കേ​ള​കം മ​ഹാ​രാ​ജാ​സ് ജ്വ​ല്ല​റി സ്പോ​ൺ​സ​ൺ ചെ​യ്യു​ന്ന 5,000 രൂ​പ​യും ട്രോ​ഫി​യും ല​ഭി​ക്കും. മ​റ്റു ടീ​മു​ക​ൾ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ഫോ​ൺ: 0490 2412164, 9961882927.