പാനൂർ: പാനൂരിനടുത്ത നരിക്കോട്ട് മലയിലെ അനധികൃത ക്വാറികളിൽ തലശേരി ആർഡിഒ പി.വി. ഗംഗാധരന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 10 ടിപ്പർ ലോറികളും ഒരു ജെസിബിയും പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു റെയ്ഡ്. ആസൂത്രിതമായ നീക്കത്തിലൂടെയാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
മൂന്നു വഴികളിലൂടെയാണ് ക്വാറികളിലേക്ക് ഉദ്യോഗസ്ഥരുടെ സംഘം എത്തിയത്. റെയ്ഡ് നാലുമണിക്കൂർ നീണ്ടുനിന്നു. പിടിച്ചെടുത്ത വാഹനങ്ങൾ കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. 63 ക്വാറികളാണ് നരിക്കോട്ട്മലയിലുള്ളത്. ഇതിൽ നാലു ക്വാറികൾക്ക് മാത്രമേ അംഗീകാരമുള്ളൂ. ആർഡിഒയ്ക്കു പുറമെ തഹസിൽദാർ പി.പി. സത്യനാഥ്, അഡീ. തഹസിൽദാർ ഹരിദാസൻ ബാലേരി എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.