+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് എച്ച്എസ്എസിന് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്

എ​ടൂ​ര്‍ : ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി ഏ​ര്‍​പ്പെ​ടു​ത്തി​യ ഏ​റ്റ​വും മി​ക​ച്ച ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നു​ള​ള എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് എ​ടൂ​ര്‍
എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് എച്ച്എസ്എസിന് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്
എ​ടൂ​ര്‍ : ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി ഏ​ര്‍​പ്പെ​ടു​ത്തി​യ ഏ​റ്റ​വും മി​ക​ച്ച ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നു​ള​ള എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് ല​ഭി​ച്ചു. തു​ട​ര്‍​ച്ച​യാ​യി ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​വും ബെ​സ്റ്റ്‌​സ്‌​കൂ​ള്‍ അ​വാ​ര്‍​ഡ് ഈ ​സ്ഥാ​പ​ന​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. 2016-17 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​വ​ര്‍​ഷം അ​വാ​ര്‍​ഡ് ന​ല്കി​യി​ട്ടു​ള​ള​ത്. ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തു​ക​യും ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫു​ള്‍ എ ​പ്‌​ള​സു​ക​ളും ഏ​റ്റ​വും മി​ക​ച്ച വി​ജ​യ ശ​ത​മാ​ന​വും നേ​ടി. സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ നാ​ട​കം, ഇം​ഗ്ലീ​ഷ് സ്‌​കി​റ്റ്, ഭ​ര​ത​നാ​ട്യം , നാ​ടോ​ടി നൃ​ത്തം, ഹി​ന്ദി പ്ര​സം​ഗം,സം​സ്‌​കൃ​ത പ്ര​ഭാ​ഷ​ണം, ഐ​ടി ക്വി​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​വും എ ​ഗ്രേ​ഡു​ക​ളും ഈ ​സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ കരസ്ഥ മാക്കി. സ​ബ്ജി​ല്ലാ കാ​യി​ക മേ​ള​യി​ല്‍ ഓ​വ​റോ​ള്‍ കി​രീ​ട​വും ജി​ല്ല​യി​ല്‍ നാ​ലാം സ്ഥാ​ന​വും ല​ഭി​ച്ചു. ക​ലാ​മേ​ള​യി​ല്‍ ജി​ല്ല​യി​ല്‍ നാ​ലാം സ്ഥാ​ന​വും സം​സ്ഥാ​ന​ത്ത് ഇ​രു​പ​ത്തേ​ഴാം സ്ഥാ​ന​ത്ത് എ​ത്തു​ക​യും ചെ​യ്തു. ഐ ​ടി മേ​ള​യി​ലും പ്ര​വ​ര്‍​ത്തി പ​രി​ച​യ മേ​ള​യി​ലും ഓ​വ​റോ​ള്‍ കി​രീ​ട​വും ശാ​സ്ത്ര​മേ​ള​യി​ല്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യെ​ടു​ത്തു. ആ​ര്‍. ന​ന്ദ​കു​മാ​ര്‍ എ​ന്ന വി​ദ്യാ​ര്‍​ഥി സം​സ്ഥാ​ന ക​ലാ​പ്ര​തി​ഭ​യാ​യി. 2016 ലെ ​പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് നേ​ടി​യ പ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്‍​സ്‌​പയ​ര്‍ സ്‌​കോ​ള​ര്‍​ഷി​പ്പും ല​ഭി​ച്ചു. ഇ​ന്ത്യ​യി​ല്‍ ആ​കെ​യു​ള​ള ര​ണ്ടു ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ഈ ​സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​ര്‍​ഹ​ത​യു​ള​ള​ത്. 80000 രൂ​പ​യാ​ണ് ഒ​രു വ​ര്‍​ഷം ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പ് തു​ക​യാ​യി ല​ഭി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ ത​ന്നെ ഈ ​വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ള്‍ നേ​ടു​ന്ന ഈ ​വി​ജ​യം സ്‌​കൂ​ളി​ന് മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന​താ​ണ്. മെ​ഡി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച റാ​ങ്കു​ക​ളും നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഈ ​നേ​ട്ട​ങ്ങ​ളു​ടെ​യെ​ല്ലാം പി​ന്നി​ല്‍ മി​ക​ച്ച അ​ച്ച​ട​ക്ക​വും മി​ക​ച്ച അ​ധ്യാ​പ​ന​വും ആ​ണെ​ന്ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍ പ​റ​ഞ്ഞു. ത​ല​ശേരി അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ ജോ​ര്‍​ജ് ഞ​ര​ള​ക്കാ​ട്ടി​ല്‍ നി​ന്നു​മാ​ണ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ എം .​ടി . ജെ​യിം​സ് ഈ ​അ​വാ​ര്‍​ഡ് ഏ​റ്റുവാ​ങ്ങി​യ​ത്.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍, അ​സി. മാ​നേ​ജ​ര്‍ ഫാ. ​സോ​ജ​ന്‍ ഇ​ളം​പു​ര​യി​ടം, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എം. ജോ​ര്‍​ജ്, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​വി​ത്രി പ്ര​കാ​ശ്, പി​ടി​എ എ​ക്‌​സി​ക്യു​ട്ടീ​വം​ഗ​ങ്ങ​ളാ​യ സു​ബി, കെ.​ടി തോ​മ​സ് എ​ന്നി​വ​ര്‍ അ​ധ്യാ​പ​ക​രേ​യും വി​ദ്യാ​ര്‍​ഥി​ക​ളേ​യും അ​നു​മോ​ദി​ച്ചു.