+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പി​ണ​റാ​യിപ്പെ​രു​മ' ന​ട​ൻ മ​മ്മൂ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും

ത​ല​ശേ​രി: പി​ണ​റാ​യി സാം​സ്കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ ഒ​ൻ​പ​ത് മു​ത​ൽ 13 വ​രെ പി​ണ​റാ​യി​യി​ൽ 'പി​ണ​റാ​യിപ്പെരു​മ' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന
ത​ല​ശേ​രി: പി​ണ​റാ​യി സാം​സ്കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ ഒ​ൻ​പ​ത് മു​ത​ൽ 13 വ​രെ പി​ണ​റാ​യി​യി​ൽ 'പി​ണ​റാ​യിപ്പെരു​മ' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ദി​നേ​ശ് ഭാ​സ്ക​ർ, ആ​ഘോ​ഷ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ൻ മ​മ്മൂ​ട്ടി മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ കെ​പി​എ​സി ല​ളി​ത, പി. ​പ​ദ്മ​നാ​ഭ​ൻ, ഐ.​എം. വി​ജ​യ​ൻ, അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഉ​ദ്ഘാ​ട​ന​ദി​ന​മാ​യ ഒ​ൻ​പ​തി​ന് രാ​ത്രി ഏ​ഴി​ന് മ​ഞ്ജു​വാ​ര്യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​ച്ചിപ്പു​ടി. 10ന് ​വൈ​കു​ന്നേ​രം ആ​റി​ന് ക​ഥാ​പ്ര​സം​ഗം, രാ​ത്രി ഏ​ഴി​ന് ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ മാ​ജി​ക് ഷോ. 11​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ഥ​യ​ര​ങ്ങ്, ആ​റി​ന് നാ​ട്ടി​ലെ പാ​ട്ടു​ക​ൾ, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള. 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​യ​രാ​ജ് വാ​ര്യ​രു​ടെ ചി​രി​യ​ര​ങ്ങ്, രാ​ത്രി ഏ​ഴി​ന് ല​ക്ഷ്മി​ഗോ​പാ​ല​സ്വാ​മി, വി​നീ​ത് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യം. 13ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പ​ട​യ​ണി, അ​ഞ്ചി​ന് കൂത്തര​ങ്ങ്, ആ​റി​ന് ദി​വ്യാ​ഉ​ണ്ണി​യു​ടെ ഭ​ര​ത​നാ​ട്യം, ഏ​ഴി​ന് ഫ്യൂ​ഷ​ൻ മ്യൂ​സി​ക് എ​ന്നി​വ​യും ന​ട​ക്കും. മ​ഹോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 11 വ​രെ മ​ല​ബാ​ർ ഭ​ക്ഷ്യ​മേ​ള അ​ന്താ​രാ​ഷ് ട്ര​പ്ര​ദ​ർ​ശ​നം, ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​ഘോ​ഷ​ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഒ.​വി. ജ​നാ​ർ​ദ​ന​ൻ, ക​ക്കോ​ത്ത് രാ​ജ​ൻ, കെ.​യു. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.