ആനപ്പന്തി: കാര്‍ഷിക വായ്പ സബ്സിഡി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനായി കാര്‍ഷിക വായ്പയെടുത്തിട്ടുള്ള അംഗങ്ങള്‍ക്ക് റുപേ കാര്‍ഡ് നല്കുന്നു. അപേക്ഷയും മൂന്നു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍കാര്‍ഡിന്റെ കോപ്പിയും സഹിതം 27 ന് മുമ്പായി ബാങ്ക് ശാഖകളില്‍ അപേക്ഷ നല്‍കണമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. ജയ്സണ്‍ തോമസ് അറിയിച്ചു.