കണ്ണൂർ: ജില്ലയിലെ കുഞ്ഞിമംഗലം, കടന്നപ്പള്ളി, പാണപ്പുഴ, ആലക്കോട്, കോട്ടയം, ഉളിക്കൽ, ആന്തൂർ നഗരസഭകളിൽ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ്മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം ബിരുദവും ടാലിയുമാണ് യോഗ്യത. രണ്ടു വർഷത്തെ അക്കൗണ്ടിംഗ് പരിചയവും കംപ്യൂട്ടർ പരിജ്ഞാനവും വേണം.
പ്രായപരിധി 35 വയസ്. മുന്പ് കുടുംബശ്രീ അക്കൗണ്ടന്റുമാരായി പ്രവർത്തിച്ചവർക്കു പ്രായപരിധി ബാധകമല്ല. വിശദവിവരങ്ങൾ അതാത് പഞ്ചായത്ത്/നഗരസഭ സിഡിഎസ് ഓഫീസുകളിലും ലഭിക്കും.
രേഖകൾ സഹിതം അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 6. അയൽക്കൂട്ടം സെക്രട്ടറി, സിഡിഎസ് ചെയർപേഴ്സണ് എന്നിവർ സാക്ഷ്യപ്പെടുത്തിയ അപേക്ഷ കുടുബശ്രീ ജില്ലാമിഷൻ ഓഫീസ്, ആ പി കോംപ്ലക്സ്, തെക്കി ബസാർ, കണ്ണൂർ-2 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.