ആലക്കോട്/തളിപ്പറന്പ്: ആലക്കോട് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവും വിദേശമദ്യവുമായി രണ്ടു പേർ അറസ്റ്റിൽ. കരുവഞ്ചാൽ ടൗണിനു സമീപത്തു നിന്നും അഞ്ചുഗ്രാം കഞ്ചാവുമായി വെള്ളാട് സ്വദേശി ദാസൻ (54) എക്സൈസ് സംഘത്തിന്റെ പിടിയിലായി.
എക്സൈസ് ഇൻസ്പെക്ടർ പി.ശ്രീരാജും സംഘവും നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലായത്.
പുറഞ്ഞാൺ കുരിശുപള്ളിക്കു സമീപത്തു നിന്നും അനധികൃതമായി സുക്ഷിച്ച 3.750 മാഹി മദ്യവുമായി ആനയടി സ്വദേശി ബേബി 52 പിടിയിലായി. അസി.എക്സൈസ് ഇൻസ്പെക്ടർ പി.മധുരാജും സംഘവും നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
തളിപ്പറമ്പിൽ ഇരുപത് ഗ്രാം കഞ്ചാവ് സഹിതമാണ് യുവാവ് അറസ്റ്റിലായത്. രയരോം മൂന്നാംകുന്ന് കുന്നപ്പള്ളി വീട്ടില്‍ യു.ഉസ്മാനെ (44) യാണ് തളിപ്പറമ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ചിറവക്കില്വച്ചാണ് ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂധനന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഖാലിദ്, പി.പി.രജിരാഗ്, ഇ.എച്ച.ഫെമിന്‍, ടി.വി. വിപിന്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.