ചെന്പേരി: മേയ് 17 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ (കെഎസ്എസ്പിയു) രജത ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇരിക്കൂർ ബ്ലോക്ക് രജത ജുബിലി സമ്മേളനം 25ന് രാവിലെ 10 മുതൽ അമല ഓഡിറ്റോറിയത്തിൽ നടക്കും. കെ.സി. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെഎസ്എസ്പിയു ഇരിക്കൂർ ബ്ലോക്ക് പ്രസിഡന്റ് കെ. പദ്മനാഭൻ അധ്യക്ഷത വഹിക്കും.
ഏരുവേശി യൂണിറ്റ് സെക്രട്ടറിയും സംഘാടകസമിതി ജനറൽ കൺവീനറുമായ ഇ.പി. കുഞ്ഞന്പു ആമുഖ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് മുഖ്യാതിഥിയായിരിക്കും. കെഎസ്എസ്പിയു ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി.കെ. നന്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തും. സംഘാടകസമിതി ചെയർമാൻ ജോർജ് മാത്യു പന്നിക്കോട്ട്, ഇരിക്കൂർ ബ്ലോക്ക് രക്ഷാധികാരി കെ. ഗോവിന്ദൻ നന്പ്യാർ, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.ടി. കത്രിക്കുട്ടി, എം. നാരായണൻ എന്നിവർ പ്രസംഗിക്കും.