കാട്ടാക്കട: തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന പ്രഥമ മാധവ മുദ്ര പുരസ്ക്കാരം കഥാകൃത്ത് എസ്.വി.വേണുഗോപൻ നായർക്ക് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു.
ഇന്നലെ രാത്രി മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് അംഗം രാഘവൻ അധ്യക്ഷനായിരുന്നു. ഐ.ബി സതീഷ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. കവി മധുസൂദനൻ നായർ, പഞ്ചാ.പ്രസി.ചന്ദ്രൻ നായർ, വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാഷാ ഭഗവത് ഗീത രചിച്ച മാധവ കവിയുടെ സ്മരണാർഥമാണ് പുരസ്ക്കാരം നൽകുന്നത്.മുൻപ് ക്ഷേത്ര ഉപദേശക സമിതിയാണ് പുരസ്ക്കാരം നൽകിയിരുന്നത്.