നെയ്യാറ്റിന്‍കര: പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ കുറ്റാരോപിതയായ പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാതെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്ക് സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് കാമരാജ് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കരയില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയായിരുന്നു ഹര്‍ത്താല്‍. കടകന്പോളങ്ങള്‍ അടഞ്ഞുകിടന്നു. രാവിലെ പലരും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നെങ്കിലും സമരക്കാര്‍ എത്തി അടപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകളും സമരക്കാരുടെ ഇടപെടല്‍ കാരണം പ്രവര്‍ത്തിച്ചില്ല. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പാറശാല മുര്യങ്കര സ്വദേശിനിയായ യുവതിയും കുഞ്ഞും മരിച്ചത്. പാറശാല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം ഗുരുതരമായി എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവരുടെ ജീവന് രക്ഷിക്കാനായില്ല. ഇതിനെത്തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കല്‍ അടക്കമുള്ള പ്രതിഷേധ സമരങ്ങളുയര്‍ന്നു.