+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ്ര​യ പ​ദ്ധ​തി​: മു​ട്ട​ക്കോ​ഴികളെ വിതരണം ചെ‍യ്തു

വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൗ​ൾ​ട്രി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പി​ലാ​ക്കി​യ കോ​ഴി​വി​ത​ര​ണം മ​ന്ത്രി കെ. ​രാ​ജു നി​ർ​വ​ഹി​ച്ചു. ആ​ശ്ര​യ പ​ദ്ധ​തി​യി​ലൂ​ടെ വി​ധ​വ​ക​ളാ​യ 16
ആ​ശ്ര​യ പ​ദ്ധ​തി​: മു​ട്ട​ക്കോ​ഴികളെ വിതരണം ചെ‍യ്തു
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൗ​ൾ​ട്രി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പി​ലാ​ക്കി​യ കോ​ഴി​വി​ത​ര​ണം മ​ന്ത്രി കെ. ​രാ​ജു നി​ർ​വ​ഹി​ച്ചു. ആ​ശ്ര​യ പ​ദ്ധ​തി​യി​ലൂ​ടെ വി​ധ​വ​ക​ളാ​യ 1630 പേ​ർ​ക്ക് 10 കോ​ഴി​ക​ൾ വീ​ത​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.ഇതോടൊപ്പം 10 കി​ലോ തീ​റ്റ​യും മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി​ ന​ൽ​കി​.
പാ​ലി​യോ​ട് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​നു ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​സ്. അ​രു​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജി​ത്ര, സി​പി​ഐ പാ​റ​ശാ​ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ന്ദ​രേ​ശ​ൻ നാ​യ​ർ, വെ​ള്ള​റ​ട മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ൻ, സി​പി​ഐ കു​ന്ന​ത്തു​കാ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​വി. രാ​ജേ​ന്ദ്ര​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.