+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടിവെള്ളത്തിന്‍റെ പേരിൽ മലിനജലം വിതരണം ചെയ്യുന്നതായി പരാതി

കോ​വ​ളം:​തി​രു​വ​ല്ലം സെ​ക്ഷ​നി​ൽ നി​ന്ന് കു​ടി​വെ​ള്ള​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത് മ​ലി​ന ജ​ല​മെ​ന്ന് പ​രാ​തി. മ​ഞ്ഞ​നി​റ​മു​ള്ള അ​ഴു​ക്ക് നി​റ​ഞ്ഞ​തും ക​ന​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു​മാ​യ ചെ
കുടിവെള്ളത്തിന്‍റെ പേരിൽ മലിനജലം വിതരണം ചെയ്യുന്നതായി പരാതി
കോ​വ​ളം:​തി​രു​വ​ല്ലം സെ​ക്ഷ​നി​ൽ നി​ന്ന് കു​ടി​വെ​ള്ള​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത് മ​ലി​ന ജ​ല​മെ​ന്ന് പ​രാ​തി. മ​ഞ്ഞ​നി​റ​മു​ള്ള അ​ഴു​ക്ക് നി​റ​ഞ്ഞ​തും ക​ന​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു​മാ​യ ചെ​ളി​വെ​ള്ള​മാ​ണ് കു​ടി​വെ​ള്ള​മാ​യി ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. തി​രു​വ​ല്ലം സെ​ക്ഷ​ന്റെ പ​രി​ധി​യി​ൽ വ​രു​ന്ന കോ​വ​ളം ജം​ഗ്ഷ​ൻ, ബീ​ച്ച് റോ​ഡ്, കെ.​എ​സ്. റോ​ഡ്, വെ​ള്ളാ​ർ, വാ​ഴ​മു​ട്ടം, പാ​റ​വി​ള, പാ​ച്ച​ല്ലൂ​ർ, മു​ട്ട​യ്ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചെ​ളി​ക​ല​ർ​ന്ന നാ​റ്റ​ത്തോ​ടെ​യു​ള്ള വെ​ള്ളം ല​ഭി​ക്കു​ന്ന​ത്.​നി​ര​ന്ത​ര​മാ​യി പ​രാ​തി പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തോ​ടെ ജ​നം ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​രു​വി​ക്ക​ര ഡാ​മി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്റെ അ​ള​വ് കു​റ​ഞ്ഞ​തു​കാ​ര​ണം വെ​ള്ളാ​യ​ണി കാ​യ​ലി​ലെ വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും ശു​ദ്ധീ​ക​ര​ണ​ത്തി​ൽ പി​ഴ​വ് ഉ​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജ​ല​അഥോ​റി​റ്റി തി​രു​വ​ല്ലം സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ്. എ​ൻജിനിയ​ർ പ​റ​ഞ്ഞു