തിരുവനന്തപുരം: കടയ്ക്കാവൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി (തേവരുനട) ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ ചരിത്രവും ഐതീഹ്യവും പുതുതലമുറയ്ക്കു കൂടി മനസിലാകുന്നതിനായി ഒരു സ്മരണിക പ്രസിദ്ധീകരിക്കും. ഇതിനായി ഡോ. എം. ജയപ്രകാശ്, കെ. പ്രേമചന്ദ്രൻ നായർ, സുഭഗർ, സജു, ഷിബു, ജിജു, ജയചന്ദ്രബാബു, സുരേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. സ്മരണികയിൽ ഉൾപ്പെടുത്തുന്നതിനായി ക്ഷേത്രവുമായി ബന്ധപ്പെട്ട പഴയകാല നോട്ടീസുകൾ, ചിത്രങ്ങൾ, രേഖാചിത്രങ്ങൾ മറ്റു വിവരങ്ങൾ തുടങ്ങിയവ കൈവശമുള്ളവർ 9846748613, 9539396458, 9447586174 എന്നീ ഫോണ് നന്പരുകളിൽ ബന്ധപ്പെടണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.