+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​ശ്വ​​തി മ​​ഹോ​​ത്സ​​വം

മൂ​​ല​​വ​​ട്ടം: കു​​റ്റി​​ക്കാ​​ട് ദേ​​വീ​​ക്ഷേ​​ത്ര​​ത്തി​​ലെ അ​​ശ്വ​​തി മ​​ഹോ​​ത്സ​​വം 29നും 30​​നും ന​​ട​​ക്കും. കൊ​​ല്ലൂ​​ർ മൂ​​കാം​​ബി​​ക ക്ഷേ​​ത്രം ത​​ന്ത്രി​​മാ​​രാ​​യ നി​​ത്യാ​​ന​​ന്ദ അ​​ഡി​
അ​​ശ്വ​​തി  മ​​ഹോ​​ത്സ​​വം
മൂ​​ല​​വ​​ട്ടം: കു​​റ്റി​​ക്കാ​​ട് ദേ​​വീ​​ക്ഷേ​​ത്ര​​ത്തി​​ലെ അ​​ശ്വ​​തി മ​​ഹോ​​ത്സ​​വം 29നും 30​​നും ന​​ട​​ക്കും. കൊ​​ല്ലൂ​​ർ മൂ​​കാം​​ബി​​ക ക്ഷേ​​ത്രം ത​​ന്ത്രി​​മാ​​രാ​​യ നി​​ത്യാ​​ന​​ന്ദ അ​​ഡി​​ഗ​​യും, മ​​ഞ്ജു​​നാ​​ഥ അ​​ഡി​​ഗ​​യും ക്ഷേ​​ത്ര​​ത്തി​​ന്‍റെ താ​​ന്ത്രി​​ക സ്ഥാ​​നം ഏ​​റന്‍റെ​​ടു​​ത്ത​​ശേ​​ഷം ആ​​ദ്യ​​ത്തെ ഉ​​ത്സ​​വ​​മാ​​ണ് ഇ​​ക്കു​​റി ന​​ട​​ക്കു​​ന്ന​​ത്.
ഉ​​ത്സ​​വ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി 29നു ​​ക്ഷേ​​ത്ര​​ത്തി​​ൽ വി​​വി​​ധ പൂ​​ജ​​ക​​ൾ ന​​ട​​ക്കും.
അ​​ശ്വ​​തി തി​​രു​​നാ​​ൾ ദി​​വ​​സ​​മാ​​യ 30നു ​​പു​​ല​​ർ​​ച്ചെ അ​​ഞ്ചു മു​​ത​​ൽ മ​​ഹാ​​ഗ​​ണ​​പ​​തി ഹോ​​മം. രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ ക്ഷേ​​ത്രം ത​​ന്ത്രി മ​​ഞ്ജു​​നാ​​ഥ അ​​ഡി​​ഗ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ദ്യാ​​രം​​ഭം, പി​​ള്ള​​യൂ​​ണ്, നാ​​മ​​ക​​ര​​ണം. രാ​​വി​​ലെ ഒ​​ന്പ​​തി​​നു ന​​ട​​ക്കു​​ന്ന പൊ​​ങ്കാ​​ല സി​​നി​​മാ താ​​രം ശ​​ര​​ണ്യ മോ​​ഹ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ക്ഷേ​​ത്രം ത​​ന്ത്രി പ​​ണ്ടാ​​ര അ​​ടു​​പ്പി​​ലേ​​ക്കു ദീ​​പം തെ​​ളി​​യി​​ക്കും. 11നു 25​​ക​​ല​​ശ​​വും പൊ​​ങ്കാ​​ല നി​​വേ​​ദ്യ​​വും അ​​ല​​ങ്കാ​​ര പൂ​​ജ​​യും. ര​​ഥ​​ഘോ​​ഷ​​യാ​​ത്ര, ഇ​​ര​​ട്ട​​ഗ​​രു​​ഡ​​ൻ മ​​ണി​​പ്പു​​ഴ കാ​​ണി​​ക്ക​​മ​​ണ്ഡ​​പ​​ത്തി​​ൽ​​നി​​ന്നും ആ​​രം​​ഭി​​ച്ച് ക്ഷേ​​ത്ര​​ത്തി​​ൽ സ​​മാ​​പി​​ക്കും. രാ​​ത്രി 9.30നു ​​മ​​ഹാ​​ഗു​​രു​​തി.