കോട്ടയം: മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്നുള്ള പ്രകടനപത്രിക വാഗ്ദാനം ലംഘിച്ചു മദ്യലോബിയുടെ ആജ്ഞയ്ക്കനുസരിച്ചു കൂടുതല്‍ ബാര്‍ തുറക്കാനുള്ള വളഞ്ഞ വഴിയായി ടൂറിസത്തെ കൂട്ടുപിടിക്കരുതെന്നു സിഎസ്ഐ സഭ മോഡറേറ്ററും സിഎസ്ഐ ലഹരി വിരുദ്ധസമിതി പ്രസിഡന്റുമായ ബിഷപ് തോമസ് കെ. ഉമ്മന്‍. സിഎസ്ഐ ലഹരി വിരുദ്ധ സമിതിയുടെ കേന്ദ്രതല സമ്മേളനം കോട്ടയത്ത് ബിഷപ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഗുരുതരമായ സാമൂഹ്യവിപത്തായി മാറിയിരിക്കുന്ന മദ്യത്തിനന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായിരിക്കുന്ന നയം സ്വീകരിക്കുമെന്നു പ്രകടനപത്രികയില്‍ നല്കിയ വാഗ്ദാനം ലംഘിച്ച് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാനും കൂടുതല്‍ ബാറുകള്‍ നക്ഷത്രപദവി ഉയര്‍ത്തി നല്കി തുറക്കാനുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിഷപ് തോമസ് കെ. ഉമ്മന്‍ കുറ്റപ്പെടുത്തി.
സുപ്രീം കോടതി വിധി മാനിച്ച് എത്രയും വേഗം ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ സര്‍ക്കാര്‍ മദ്യക്കച്ചവടം അടച്ചുപൂട്ടുകയും ബിയര്‍, വൈന്‍ പാര്‍ലര്‍ ഉള്‍പ്പടെയുള്ള മദ്യക്കടകള്‍ നിര്‍ത്തലാക്കുകയും വേണമെന്നു സമിതി പ്രമേയം അവതരിപ്പിച്ചു. കേരള ജനകീയ മദ്യനിരോധനസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനു സമിതി പ്രവര്‍ത്തകയോഗം പിന്തുണ പ്രഖ്യാപിച്ചു.
ഏപ്രില്‍ മാസം മുതല്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ഇടുക്കി, എറണാകുളം മേഖലകളില്‍ ലഹരിവിരുദ്ധ സന്ദേശവുമായി പര്യടനം നടത്തുകയും ജനങ്ങളുടെ ഇടയില്‍ വ്യാപകമായ പ്രചാരണം മദ്യത്തിനെതിരേ നടത്തുവാന്‍ ടീം രൂപീകരിച്ചു പ്രവര്‍ത്തിക്കുമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്കൂള്‍ പിടിഎയുമായി ചേര്‍ന്നു കൗണ്‍സലിംഗ്, ബോധവത്കരണം, ഫിലിം ഷോ എന്നിവ നടത്തുമെന്നു സമിതി സെക്രട്ടറി റവ. ജോബി വര്‍ഗീസ് ആവണക്കാട്ടില് അറിയിച്ചു.
റവ. ജേക്കബ് ജോര്‍ജ്, റവ. അലക്സ് പി. ഉമ്മന്‍, റവ. കെ. വര്‍ഗീസ് മാത്യു, റവ. ഏബ്രഹാം സി. പ്രകാശ്, റവ. ഷാജി കെ. ജോര്‍ജ്, റവ. പ്രസാദ് ജോണ്‍, റവ. മാത്യു മാത്യു, റവ. ടി.എസ്. ബിനു ജോണ്‍, കോശി മാത്യു, മോസസ് ചാക്കോ, എം.എസ്. ദാനിയേല്‍, പി.സി. യോഹന്നാന്, സിജു മാത്യു, തര്യന് സി. മാത്യു, കൃപ എല്‍സ ബാബു എന്നിവര്‍ പ്രസംഗിച്ചു.