ഏറ്റുമാനൂർ: പേരൂർ ഗവ. ജെബിഎൽപി സ്കൂളിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വീട്ടിൽ ഒരു തുണിസഞ്ചി പരിപാടിക്കു തുടക്കമായി. പ്ലാസ്റ്റിക് ബാഗിനു പകരം തുണിസഞ്ചി ഉപയോഗിക്കൂ എന്ന സന്ദേശവുമായി ആരംഭിച്ച തുണിസഞ്ചി വിതരണത്തിനന്റെ ഉദ്ഘാടനം എഇഒ എസ്. സതീഷ്കുമാർ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജോർജ് തോമസ് മുണ്ടയ്ക്കൽ, സെക്രട്ടറി സെബാസ്റ്റ്യൻ മർക്കോസ്, ദിനേഷ് ആർ, ഷേണായി, ഹെഡ്മിസ്ട്രസ് ബീന ആന്റണി, പിടിഎ പ്രസിഡന്റ് ഇ.കെ. രഞ്ജിത് എന്നിവർ പങ്കെടുത്തു.